ഇടുപ്പെല്ല് പൊട്ടിയെത്തി; 100 വയസ്സുകാരൻ മടങ്ങുന്നത് സ്വന്തം കാലിൽ

കൊച്ചി: ഇടുപ്പെല്ല് പൊട്ടിയ 100 വയസ്സുകാരൻ ശസ്ത്രക്രിയക്കു ശേഷം സാധാരണ പോലെ ആശുപത്രിയിൽനിന്ന് നടന്നുനീങ്ങിയപ്പോൾ എറണാകുളം ജനറൽ ആശുപത്രി അധികൃതർക്ക് സംതൃപ്തിയുടെ നിമിഷം. ആശുപത്രിയിലെ ഓർത്തോവിഭാഗത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കുമ്പളങ്ങി സ്വദേശിയായ ജോസഫിനെ നവംബർ ഒന്നിന് വീട്ടിൽവെച്ചുണ്ടായ അപകടത്തിൽ ഇടുപ്പെല്ല് പൊട്ടി





