ലണ്ടൻ: 42കാരനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് സ്മാർട് വാച്ച്. ഹോക്കി വെയിൽസ് സി.ഇ.ഒ ആയ പോൾ വാഫാമിനാണ് ​പ്രഭാത വ്യായാമത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. മോറിസ്റ്റൺ ഭാഗത്താണ് സ്ഥിരമായി ഇദ്ദേഹം ഓടാനിറങ്ങുന്നത്.

ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്മാർട് വാച്ച് വഴി അദ്ദേഹം ഭാര്യയെ വിളിച്ചു. ഭാര്യ ഉടൻ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴുമുതൽ കുറച്ചുസമയം പോൾ ഓടാനിറങ്ങും. ”ഓടാൻ തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു. നെഞ്ചിന് ഭാരം കൂടുന്നത് പോലെ തോന്നി. തുടർന്ന് റോഡിൽ കുത്തിയിരുന്നു. ശ്വാസമെടുക്കാനും നന്നേ ബുദ്ധിമുട്ടി. വേദന അസഹനീയമായിരുന്നു. സ്മാർട് വാച്ച് വഴി ഭാര്യ ലോറയെ വിളിക്കാൻ ശ്രമിച്ചു. ഭാഗ്യവശാൽ ഫോൺവിളിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യയെത്തി കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തക്ക സമയത്ത് ഇടപെട്ടതിനാൽ ജീവൻ രക്ഷപ്പെട്ടു.”പോൾ പറഞ്ഞു. പോളിന് അമിത ഭാരമുണ്ടായിരുന്നില്ല. ഫിറ്റ്നസ് നിലനിർത്താൻ വ്യായാമവും ​പതിവായി ചെയ്തിരുന്നു. മറ്റൊരു തരത്തിലുള്ള റിസ്കും ഇല്ലതാനും. എന്നിട്ടും ഹൃദയാഘാതം സംഭവിച്ചത് എല്ലാവരെയും ഞെട്ടിച്ചതായും പോൾ പറഞ്ഞു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ധമനികളിൽ ഒന്നിൽ പൂർണമായ തടസ്സം കാരണമാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയുടെ കാർഡിയാക് സെന്ററിലെ കത്തീറ്ററൈസേഷൻ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ധമനിയിലെ തടസ്സം നീക്കി. ആറുദിവസത്തെ ചികിത്സക്കു ശേഷം വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ മ​രു​ന്ന് വി​ജ​യം

എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി ശാ​സ്ത്ര​ലോ​കം. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും യു​ഗാ​ണ്ട​യി​ലു​മാ​ണ് ലെ​നാ​ക​പ​വി​ര്‍ എ​ന്ന പു​തി​യ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ നി​ല​വി​ല്‍ ഇ​ല്ലാ​ത്ത,

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

ക​ണ്ണൂ​ർ: കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ​കോ​വി​ഡി​നു ശേ​ഷം ജി​ല്ല​യി​ൽ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യ​സ്തം​ഭ​നം