ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും

വാഷിങ്ടൺ: ചിക്കൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും.

കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

50 ലക്ഷം പേർക്കാണ് കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് ചിക്കൻഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുൻഗുനിയ. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top