ത​ല​ശ്ശേ​രി: അ​ല​ർ​ജി​ക്ക് സ​മാ​ന​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 20 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് കൂ​ട്ട​ത്തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ ക്ലാ​സ് തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് ചൊ​റി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളി​ൽ വ്യ​ത്യ​സ്ത രീ​തി​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. 14 കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി ക​ണ​ക്കെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് കു​ട്ടി​ക​ളി​ൽ രോ​ഗം പ്ര​ക​ട​മാ​യ​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഏ​റെ സ​മ​യം കു​ട്ടി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യെ​ങ്കി​ലും രോ​ഗ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. ചി​ല കു​ട്ടി​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ്സം ഉ​ൾ​പ്പെ​ടെ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രി​ൽ നി​ന്നും ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​താ​യി ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആ​ർ.​എം.​ഒ ഡോ. ​ജി​തി​ൻ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് തൊ​ലിപ്പു​റ​ത്ത് ത​ടി​പ്പും ചൊ​റി​ച്ച​ിലു​മാ​ണ് ആ​ദ്യം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.

സ്കൂ​ൾ അ​ധി​കൃ​ത​ർ പെ​ട്ടെ​ന്ന് ത​ന്നെ ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ ചി​ല​ർ അ​സ്വാ​സ്ഥ്യം കാ​ര​ണം ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഡോ​ക്ട​ർ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ൽ കി​ട​ത്തു​ക​യാ​യി​രു​ന്നു.

വൈ​കീ​ട്ട് ര​ക്ഷി​താ​ക്ക​ളെ​ത്തി കു​ട്ടി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട അ​ഞ്ച് കു​ട്ടി​ക​ൾ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​ശ്ശേ​രി കൊ​ടു​വ​ള്ളി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രും മ​ഞ്ഞോ​ടി ഇ​ന്ദി​രഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ നാ​ല് പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ട് ദി​വ​സം മു​മ്പും ഇ​തേ സ്കൂ​ളി​ൽ നി​ന്ന് ര​ണ്ട് കു​ട്ടി​ക​ൾ സ​മാ​ന അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് പി​ന്നീ​ട് വ​ലി​യ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ രോ​ഗ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നാ​വു​ക​യു​ള്ളൂ. ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ​സ്കൂളിൽ വെള്ളിയാഴ്ച ശുചീകരണവും ഫോഗിങ്ങും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‍ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന

കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

ലണ്ടൻ: കൊച്ചു കുട്ടികളെ സുന്ദരിമാരും സുന്ദരന്മാരുമാക്കാൻ മുതിർന്നവർ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ പ്രയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്കും മറ്റുമായി കുഞ്ഞുങ്ങളുടെ നഖങ്ങളിൽ നെയിൽ പോളിഷ്, പെർഫ്യൂമുകൾ, ബ്രോൺസറുകൾ ഉപയോഗിക്കുന്നതും അതീവ അപകടകരമാണെന്നാണ് ലങ്കാസ്റ്റർ

ക്ഷയരോഗ മരുന്ന് ക്ഷാമം; രോഗികളും ആരോഗ്യപ്രവർത്തകരും വലയുന്നു

കൊ​ച്ചി: ക്ഷ​യ​രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മ​മാ​യ​തോ​ടെ രോ​ഗി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ദു​രി​ത​ത്തി​ലാ​യി. കേ​ന്ദ്ര ടി.​ബി ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. എ​ന്നാ​ൽ, പ്ര​തി​സ​ന്ധി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം.