ആദ്യ സമ്പൂർണ നേത്ര-മുഖംമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂയോർക്ക് ഡോക്ടർമാർ
November 11, 2023ന്യൂയോർക്ക്: ലോകത്തിലെ ആദ്യ സമ്പൂർണ നേത്രമാറ്റ-മുഖം മാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂയോർക്കിലെ ഡോക്ടർമാർ. ‘എൻ.വൈ.യു ലാങ്കോൺ ഹെൽത്തി’ലെ ഒരുസംഘം ഡോക്ടർമാരാണ് ആരൺ ജെയിംസ് (46) എന്നയാൾക്ക് കണ്ണ് മാറ്റിവെച്ചത്. ഇദ്ദേഹം വൈദ്യുതി ലൈൻ ജോലിക്കാരനാണ്.
2021ൽ ജോലിക്കിടെ ഹൈവോൾട്ടേജ് ലൈനിൽ ആകസ്മികമായി തൊട്ടതിനെ തുടർന്ന് മുഖം പാതി വെന്തുപോയി. ഈ വർഷം മേയിൽ അദ്ദേഹത്തിന് ഭാഗിക മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിൽ 140 ആരോഗ്യ വിദഗ്ധരാണ് പങ്കാളികളായിരുന്നത്.
കണ്ണുമാറ്റ ശസ്ത്രക്രിയക്കും മുഖം മാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കാനും 21 മണിക്കൂറെടുത്തു. നേത്ര ചികിത്സ രംഗത്തെ പുത്തൻ അധ്യായമാണിതെന്ന് വിദഗ്ധർ പറഞ്ഞു. ആരണ് കാഴ്ച തിരിച്ചുകിട്ടുമോ എന്ന കാര്യം വ്യക്തമല്ല. ആരൺ സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറഞ്ഞു. മാറ്റിവെച്ച കണ്ണിനും പ്രശ്നമുള്ളതായി തോന്നുന്നില്ല. ഇയാളുടെ വലത്തേ കണ്ണിന് നേരത്തെ പ്രശ്നമില്ല.