കൊ​ച്ചി: ഇ​ടു​പ്പെ​ല്ല് പൊ​ട്ടി​യ 100 വ​യ​സ്സു​കാ​ര​ൻ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം സാ​ധാ​ര​ണ പോ​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ട​ന്നു​നീ​ങ്ങി​യ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​തൃ​പ്തി​യു​ടെ നി​മി​ഷം.

ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ ​ജോ​സ​ഫി​നെ ന​വം​ബ​ർ ഒ​ന്നി​ന് വീ​ട്ടി​ൽ​വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ടു​പ്പെ​ല്ല് പൊ​ട്ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഓ​ർ​ത്തോ​യി​ലെ ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ ഡോ. ​സു​ധീ​ർ ഷെ​രീ​ഫ്, ഡോ. ​വി​ജ​യ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ധു, ഡോ. ​എ​ലി​സ​ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ മൂ​ന്നി​ന് ഇ​ടു​പ്പെ​ല്ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഒ​രാ​ഴ്ച​ക്കു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ്വ​ന്തം നി​ല​ക്ക് ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ ​വ​യോ​ധി​ക​ൻ ആ​ശു​പ​ത്രി വി​ട്ട​ത് ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കു​മെ​ല്ലാം ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു.

ഒരാൾക്ക്​ കൂടി എംപോക്സ്​; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ഒ​രാ​ൾ​ക്ക്​ കൂ​ടി എം​പോ​ക്സ്​ സ്ഥി​രീ​ക​രി​ച്ചു. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കാ​ണ്​ രോ​ഗ​ബാ​ധ. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദു​ബൈ​യി​ലെ ഒ​രേ സ്ഥ​ല​ത്ത്​ നി​ന്നാ​ണ്​ ര​ണ്ടു​പേ​രും വ​ന്ന​തെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​ത്തി​ൽ

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: തലസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നവജാത ശിശുക്കൾക്കുമായി സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ. ‘അൻമോൾ’ (ANMOL – Advanced Newborn Monitoring for Optimal Lifecare) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഡൽഹിയിലെ ആരോഗ്യമേഖലയിൽ