പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 88 ഡോ​ക്ട​ർ​മാ​രെ കൂ​ടി നി​യ​മി​ച്ച് ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ഡോ​ക്ട​ർ​മാ​രെ​യാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് കോ​ന്നി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നു ഡോ​ക്ട​ർ​മാ​രെ കോ​ന്നി​യി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. മ​തി​യാ​യ ചി​കി​ത്സാ സം​വി​ധാ​നം ഇ​നി​യു​മാ​കാ​ത്ത കോ​ന്നി​യി​ലേ​ക്ക് ഇ​ത്ര​യ​ധി​കം പേ​രെ സ്ഥ​ലം​മാ​റ്റി​യ​തി​നെ​തി​രേ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഇ​ക്കു​റി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ശ​ബ​രി​മ​ല വാ​ർ​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റം.

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തെ എം.​ബി.​ബി.​എ​സ് ബാ​ച്ചി​ന് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന്​ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​ന മു​ന്നി​ൽ​ക്ക​ണ്ടാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കോ​ന്നി​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​സ്ഥ​ലം​മാ​റ്റ​മെ​ന്നാ​ണ്​ വി​വ​രം. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ശ​ബ​രി​മ​ല വാ​ർ​ഡ് തു​ട​ങ്ങി​യാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ജ​നു​വ​രി 20 വ​രെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്ക് നി​ല​വി​ൽ നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ്​ ബാ​ച്ചി​ന് താ​ത്കാ​ലി​ക പ്ര​വേ​ശ​നാ​നു​മ​തി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും ഇ​തു പു​തു​ക്കി ന​ൽ​കു​ന്ന​തി​ലേ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ണ്ട്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ മൂ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സ പൂ​ർ​ണ സ​ജ്ജ​മ​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് പൂ​ർ​ത്തി​യാ​കാ​ത്ത​ത് ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​ണ്. ശ​ബ​രി​മ​ല വാ​ർ​ഡ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ കോ​ന്നി​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റു​ന്ന​ത് സം​സ്ഥാ​ന​ത്തെ ഇ​ത​ര സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ താ​ളം​തെ​റ്റി​ക്കു​മെ​ന്ന് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​സി. പ്ര​ഫ​സ​ർ​മാ​ർ ഇ​ല്ലാ​താ​കു​ന്ന​തോ​ടെ എം.​ബി.​ബി.​എ​സ് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും ബാ​ധി​ക്കും. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ന്നി​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് ജോ​ലി​യൊ​ന്നു​മി​ല്ലാ​തെ ഇ​രി​ക്കേ​ണ്ടി​വ​രും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായെന്ന് മന്ത്രി വീണ ജോര്‍ജ്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി യില്‍ ജനറ്റിക്‌സ് വിഭാഗം

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി യില്‍ ജനറ്റിക്‌സ് വിഭാഗം

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. ഇതിനായി ഒരു പ്രഫസറുടേയും ഒരു അസി. പ്രഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചുവെന്നും മന്ത്രി അറിയിച്ചു. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്‌സ്