തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. വാർഷിക പ്രീമിയത്തിൽ മാറ്റമില്ല.

അപകട മരണത്തിന്‌ 15 ലക്ഷം രുപയാണ്‌ പരിരക്ഷ. സ്വാഭാവിക മരണത്തിന്‌ അഞ്ചു ലക്ഷം രൂപയും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും.

60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും, 40 മുതൽ 60 ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ വാഗ്‌ദത്ത തുകയുടെ 10 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇടുക്കി ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി കൂടുന്നു; പകർച്ചവ്യാധികളെ പുറത്താക്കാൻ നടപടി

തൊ​ടു​പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നി​ടെ വേ​ന​ൽ​മ​ഴ​കൂ​ടി എ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വീ​ണ്ടും പി​ടി​മു​റു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറ് സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

സ്ട്രോക്ക് പഠന റിപ്പോർട്ട് ശിൽപശാലയിൽ അവതരിപ്പിച്ചു സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴിൽ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോളജി