ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്​കരണത്തിന്​ ആരോഗ്യവകുപ്പ്​

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്​കരണത്തിന്​ ആരോഗ്യവകുപ്പ്​

November 19, 2023 0 By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ന​വം​ബ​ർ 24 വ​രെ​യാ​ണ് വാ​രാ​ച​ര​ണം ന​ട​ക്കു​ക. ഈ​വ​ർ​ഷ​​ത്തോ​ടെ സ​മ്പൂ​ര്‍ണ ആ​ന്റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ല​ഭി​ക്കി​ല്ലെ​ന്ന് പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല, ബ്ലോ​ക്ക്, ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം മൂ​​ലം ഇ​​വ​​യെ ഫ​​ല​​ശൂ​​ന്യ​​മാ​​ക്കും​വി​​ധ​​മു​​ള്ള ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ ആ​​ർ​​ജി​​ത പ്ര​​തി​​രോ​​ധ ശേ​​ഷി​​യെ​​യാ​​ണ്​ ‘ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്​ പ്ര​​തി​​രോ​​ധം’ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ആ​ന്റി​ബ​യോ​ഗ്രാം പു​റ​ത്തി​റ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.

പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ എ​​ണ്ണം പെ​​രു​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രോ​​ഗ​​കാ​​രി​​ക​​ളാ​​യ വി​​വി​​ധ ബാ​​ക്ടീ​​രി​​യ​​ക​​ൾ ഏ​​തൊ​​​ക്കെ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളെ അ​​തി​​ജീ​​വി​​ക്കു​​മെ​​ന്നും ഏ​​തി​​നോ​​ടെ​​ല്ലാം കീ​​ഴ്​​​പ്പെ​​ടു​​മെ​​ന്ന​​ത​​ട​​ക്കം വി​​വ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള വി​​വ​​ര​ശേ​​ഖ​​ര​​മാ​​ണ്​ ആ​​ന്‍റി​​ബാ​​യോ​​ഗ്രാം. ഈ ​​അ​​ടി​​സ്ഥാ​​ന​വി​​വ​​ര​​ങ്ങ​​ൾ ചി​​കി​​ത്സ​​യെ കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നും കൃ​​ത്യ​​മാ​​യ മ​​രു​​ന്ന്​ നി​​ഷ്ക​​ർ​​ഷി​​ക്കാ​​ൻ ഡോ​​ക്ട​​ർ​​മാ​​രെ സ​​ഹാ​​യി​​ക്കു​​മെ​​ന്നു​മാ​​ണ്​ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.