തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ്​​ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍റെ (കെ.​ജി.​എം.​സി.​ടി.​എ) നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡി.​എം.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ലും ധ​ർ​ണ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം.
തു​ട​ർ​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ച​ട്ട​പ്പ​ടി സ​മ​ര​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
യു.​ജി.​സി സ്കീം ​പ്ര​കാ​രം 2020 സെ​പ്​​റ്റം​ബ​റി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ​എ​ൻ​ട്രി കേ​ഡ​റി​ലു​ള്ള​വ​രു​ടെ ശ​മ്പ​ളം 2016 ലേ​തി​നെ​ക്കാ​ൾ വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. ​

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​ക, മെ​ഡി​ക്ക​ൽ കോ​ള​ജി​​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ വി.​ഐ.​പി ഡ്യൂ​ട്ടി, പു​റ​ത്തു​ള്ള മ​റ്റ്​ ഡ്യൂ​ട്ടി​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ഉ​ന്ന​യി​ച്ചു​കൂ​ടി​യാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. ഡി​സം​ബ​റി​ലെ ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ലും ഫ​ലം ക​ണ്ടി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​മ​ര​മു​റ​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​നാ​ണ്​ തീ​രു​മാ​നം.

സ്​െ​​റ്റെ​പ​ൻ​റ്​ വ​ർ​ധ​ന​യ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി.​ജി ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ പ്ര​ഖ്യ​പി​​ച്ചെ​ങ്കി​ലും സ​ർ​ക്കാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ സ​മ​രം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പി​ന്നാ​ലെ​യാ​ണ് ഡോ​ക്ട​ർ​മാ​രും സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബേ​സ് ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ മാ​ത്രം നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​ജി.​എം.​സി.​ടി.​എ നേ​ര​േ​ത്ത രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ഹൽദിറാമിനെതിരെ കേസ്

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ഹൽദിറാമിനെതിരെ കേസ്

ഹൈദരാബാദ്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റുവെന്ന പരാതിയിൽ പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ഹല്‍ദിറാമിനെതിരെ കേസ്. ഹൈദരാബാദിലെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശരിയായ ലേബലിങ് ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്ക് വെച്ചതെന്നും ഉപയോക്താക്കള്‍ ആരോപിച്ചു. മധുരപലഹാരങ്ങളിലും പാക്ക്

പ്രസവാനന്തര വിഷാദത്തെ നേരിടാൻ ലളിതമായ വഴികൾ | Simple tips to cope with Postpartum depression

പ്രസവാനന്തര വിഷാദത്തെ നേരിടാൻ ലളിതമായ വഴികൾ | Simple tips to cope with Postpartum depression

Postpartum depression (PPD) is a complex mix of physical, emotional, and behavioral changes that happen in some women after giving birth. It is a form of major depression that begins

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത