കാളികാവിൽ പനിയും വയറിളക്കവും പടരുന്നു
കാളികാവ്: മലയോരമേഖലയിൽ പനിയും ഛർദ്ദിയും വയറിളക്കവും പടർന്നതോടെ തിരക്കൊഴിയാതെ ആശുപത്രികൾ. കാളികാവ് സി.എച്ച്.സിയിൽ രോഗികൾ നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് പ്രദേശത്ത് രോഗവ്യാപനം കൂടുതലായത്. കാളികാവ് സി.എച്ച്.സിയിലെ ഐ.പി വാർഡുകളും സ്വകാര്യ ക്ലിനിക്കുകളിലും നിറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ മുന്നൊരുക്കവുമുണ്ടെന്നും
