പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, ഷി​ഗ​ല്ല, നോ​റോ, റോ​ട്ടോ തു​ട​ങ്ങി അ​നേ​കം രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് വ​യ​റി​ള​ക്കം. രോ​ഗ​മു​ണ്ടാ​കു​മ്പോ​ള്‍ മ​ല​ത്തി​ല്‍ ര​ക്തം ഉ​ണ്ടെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ള്‍ മൂ​ര്‍ച്ഛി​ക്കാ​തെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ചി​കി​ത്സ ന​ട​ത്ത​ണം.

വ​യ​റി​ള​ക്കം​മൂ​ലം ജീ​വ​ന്‍ നി​ല​നി​ല്‍ക്കാ​ൻ ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളാ​യ ജ​ല​വും ല​വ​ണ​ങ്ങ​ളും പോ​ഷ​ണ​ങ്ങ​ളും ശ​രീ​ര​ത്തി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ടു​ന്നു. തു​ട​ര്‍ച്ച​യാ​യ വ​യ​റി​ള​ക്കം​മൂ​ലം ശ​രീ​ര​ത്തി​ല്‍ നി​ന്ന് ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ര്‍ജ​ലീ​ക​ര​ണം. ഇ​ത് പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാം. അ​മി​ത​മാ​യ വ​യ​റി​ള​ക്കം, അ​മി​ത​ദാ​ഹം, മ​യ​ക്കം, ക​ഴി​ഞ്ഞ ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മൂ​ത്രം ഒ​ഴി​ക്കാ​തി​രി​ക്കു​ക, കു​ഴി​ഞ്ഞു താ​ണ ക​ണ്ണു​ക​ള്‍, വ​ര​ണ്ട വാ​യും നാ​ക്കും, താ​ഴ്ന്ന ഉ​ച്ചി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ കു​ഞ്ഞു​ങ്ങ​ളി​ല്‍ കാ​ണു​ന്നു​ണ്ടെ​ങ്കി​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ള്‍ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

പ്ര​തി​രോ​ധി​ക്കാം, ഇ​ങ്ങ​നെ

– വെ​ള്ളം തി​ള​പ്പി​ച്ചാ​റി​യ​ശേ​ഷം മാ​ത്രം കു​ടി​ക്കു​ക

– പ​ഴ​കി​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക

– ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ള്‍ എ​പ്പോ​ഴും മൂ​ടി വെ​ക്കു​ക

– ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​മ്പും മ​ല​മൂ​ത്ര വി​സ​ർ​ജ്ജ​ന​ശേ​ഷ​വും കൈ ​സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക

– വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും ഈ​ച്ച ശ​ല്യം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക

– വ​യ​റി​ള​ക്കം തു​ട​ങ്ങി​യാ​ലു​ട​ൻ ത​ന്നെ ഡോ​ക്ട​റെ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ​യോ വി​വ​ര​മ​റി​യി​ക്കു​ക.

– വ​യ​റി​ള​ക്കം മൂ​ല​മു​ള്ള നി​ർജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ഒ.​ആ​ര്‍.​എ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​നീ​യ ചി​കി​ത്സ ചെ​യ്യു​ക

– വ​യ​റി​ള​ക്കം ബാ​ധി​ച്ച രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍, പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ ഡി​റ്റ​ര്‍ജെ​ന്റ് ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

– പ​രി​ച​രി​ക്കു​ന്ന​വ​ര്‍ സോ​പ്പ് ഉ​പ​യോ​ഗി​ക്കാ​നും രോ​ഗി​യു​ടെ വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ കൈ​യു​റ ധ​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാനഡയിൽ ഒരമ്മൂമ്മ മണിക്കൂറിൽ ചെയ്തത് 1500 പുഷ് അപ്; സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ് -VIDEO

നിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ

എന്തുകൊണ്ട് ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുന്നു…?

എന്തുകൊണ്ട് ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുന്നു...?

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു. എന്നാൽ ആഘോഷങ്ങൾക്കും ആവേശങ്ങൾക്കും പുറമെ, ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഈ ആഴ്ചകളില്‍ മദ്യപാനത്തിലും വർധനവുണ്ടാകാറുണ്ട്. ഡിസംബര്‍ 25നും ജനുവരി ഒന്നിനും ഇടയിലാണ്

മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ

മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കൊല്ലം എഴുകോൺ സ്വദേശികളായ സരിതയും രതീഷും മകനുമായി