എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി ശാ​സ്ത്ര​ലോ​കം. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും യു​ഗാ​ണ്ട​യി​ലു​മാ​ണ് ലെ​നാ​ക​പ​വി​ര്‍ എ​ന്ന പു​തി​യ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ നി​ല​വി​ല്‍ ഇ​ല്ലാ​ത്ത, എ​ന്നാ​ല്‍ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള​വ​ര്‍ക്ക് ന​ല്‍കു​ന്ന പ്രീ-​എ​ക്‌​സ്പോ​ഷ​ര്‍ പ്രൊ​ഫൈ​ലാ​ക്‌​സി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന മ​രു​ന്നാ​ണി​ത്. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ യു​വ​തി​ക​ള്‍ക്ക് ഈ ​മ​രു​ന്നി​ലൂ​ടെ പൂ​ര്‍ണ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ച്ച്.​ഐ.​വി ബാ​ധ വ​ള​രെ​യ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ മ​രു​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഗി​ലി​യ​ഡ് സ​യ​ന്‍സ​സ് എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​ണ് ഗ​വേ​ഷ​ണ​ത്തി​നു​പി​ന്നി​ൽ.

നി​ല​വി​ല്‍ ര​ണ്ടു​ത​രം ഗു​ളി​ക​ക​ള്‍ ലോ​ക​ത്തെ​മ്പാ​ടും ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഗു​ളി​ക നി​ത്യ​വും ക​ഴി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, ച​ര്‍മ​ത്തി​ന​ടി​യി​ല്‍ കു​ത്തി​വെ​ക്കു​ന്ന ലെ​നാ​ക​പ​വി​ര്‍ ഈ ​ഗു​ളി​ക​ക​ളേ​ക്കാ​ള്‍ മി​ക​ച്ച ഫ​ലം ന​ല്‍കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ലോ​ക​ത്ത് ഒ​രു​വ​ര്‍ഷം 13 ല​ക്ഷം പേ​ര്‍ക്കാ​ണ് എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ. ഡി​വി​ഷ​ൻ ന​മ്പ​ർ 31, 32 ക​ലൂ​ർ, മ​ട്ടാ​ഞ്ചേ​രി, ഇ​ട​പ്പ​ള്ളി, വ​ടു​ത​ല, കൂ​ത്ത​പ്പാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ള​മ​ശ്ശേ​രി, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ

വിവാദ പരാമർശം: ഐ.എം.എ പ്രസിഡന്റിന്റെ ക്ഷമാപണം സ്വീകരിക്കാതെ സുപ്രീംകോടതി

വിവാദ പരാമർശം: ഐ.എം.എ പ്രസിഡന്റിന്റെ ക്ഷമാപണം സ്വീകരിക്കാതെ സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രസിഡന്റ് ആർ.വി. അശോകൻ പത്രത്തിൽ പ്രസിദ്ധീകരിച്ച നിരുപാധിക ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ച് പരമോന്നത കോടതി. പരസ്യത്തിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും വായിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കഴുത്തിൽ അപൂർവ കാൻസറുമായി എട്ടുവയസ്സുള്ള യമൻ ബാലൻ; മും​ബൈയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

മുംബൈ: കുട്ടികളിൽ അപൂർവമായ പാപ്പില്ലറി തൈറോയ്ഡ് കാൻസർ ബാധിച്ച എട്ട് വയസ്സുള്ള മസെൻ എന്ന യമൻ ബാലന് മുംബൈയിൽ ചികിത്സ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മുംബൈ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ അറിയിച്ചു. ഇന്ത്യയിൽ ഈ ശസ്ത്രക്രിയ നടത്തിയ ഏറ്റവും പ്രായം