ജേണലിങ്ങിലൂടെ മനസ്സ് തിരിച്ചു പിടിച്ച് സാമന്ത

ഓട്ടോ ഇമ്യൂൺ രോഗമായ മയോസൈറ്റിസിന്റെ പിടിയിൽ വിഷമിച്ച തനിക്ക് ജേണലിങ് നൽകിയ മാനസിക സൗഖ്യം വളരെയേറെയാണെന്ന് നടി സാമന്ത ഈയിടെ പറയുകയുണ്ടായി. ശരീരത്തിന്റെ പേശികളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസിനോട് പൊരുതാൻ ഉപയോഗിച്ച വിവിധ വഴികളിൽ എളുപ്പവും അതേസമയം പ്രയോജനകരവുമായ ഒന്നായിരുന്നു ജേണലിങ്ങെന്നും നടി






