ന്യൂഡൽഹി: എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്-Attention deficit hyperactivity disorder) ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുമെന്ന് പഠനം. പുരുഷന്മാർക്ക് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും ആയുസ് കുറയുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകർ, എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ച യുകെയിലെ 30,000-ത്തിലധികം ആളുകളുടെ ഡാറ്റയെ, ഈ അവസ്ഥയില്ലാത്ത 3,00,000 വ്യക്തികളുടെ ഡാറ്റയുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. എ.ഡി.എച്ച്.ഡി ഉള്ളവരിൽ ഷോട്ട് അറ്റൻഷൻ സ്പാനും (short attention span) ഹൈപ്പർ ആക്ടീവ് സ്വഭാവവും (hyper active behavior) കണ്ടുവരുന്നെന്നും, ഇവരുടെ ആയുർദൈർഘ്യം സാധാരണ ജനങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിൽ 6.78 വർഷവും സ്ത്രീകളിൽ 8.64 വർഷവും കുറവാണെന്നും പഠന ഫലങ്ങൾ കാണിക്കുന്നു.

എ.ഡി.എച്ച്.ഡി. ഉള്ള വ്യക്തികൾക്ക് പലപ്പോഴും ഉയർന്ന ഊർജ്ജം ഉണ്ടെന്നും അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും ഗവേഷകർ വിശദീകരിച്ചു. എന്നാൽ സാധാരണ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കാം. ഇത് കൂടുതൽ അസ്വസ്ഥതയ്ക്കും മറ്റും ഇടയാക്കുകയും ദീർഘകാല വെല്ലുവിളികളിലേക്ക് നയിക്കുമെന്നും ഗവേഷകർ പറഞ്ഞു.

എ.ഡി.എച്ച്.ഡി. ഉള്ള വ്യക്തികൾക്ക് സമ്മർദ്ദവും സാമൂഹിക ബഹിഷ്‌കരണവും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അത് അവരുടെ ആരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രഫസറായ മുതിർന്ന എഴുത്തുകാരൻ ജോഷ് സ്റ്റോട്ട് വിശദീകരിച്ചു. ‘എ.ഡി.എച്ച്.ഡി ഉള്ള ആളുകൾക്ക് നിരവധി കഴിവുകളുണ്ട്, ശരിയായ പിന്തുണയും ചികിത്സയും കൊണ്ട് അവർക്ക് അത് നന്നായി ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ അവർക്ക് പലപ്പോഴും ആരുടെയും പിന്തുണ ലഭിക്കുന്നില്ല. സമ്മർദ്ദമേറിയ ജീവിതസാഹചര്യങ്ങളും സാമൂഹികമായ ഒഴിവാക്കലും അവരുടെ ആരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കും’ -സ്റ്റോട്ട്�പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹോമിയോ ‘ഇൻസുലിന്റെ’ ലൈസൻസ് റദ്ദാക്കി

പാ​ല​ക്കാ​ട്: ‘ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യെ​ന്നും രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്

മദ്യപാനം ഏഴുതരം അർബുദങ്ങളുണ്ടാക്കും; മദ്യക്കുപ്പികൾക്ക് പുറത്ത് അപകട ലേബൽ നിർബന്ധമാക്കണമെന്ന് ആവശ്യം

മദ്യപാനം ഏഴുതരം അർബുദങ്ങളുണ്ടാക്കും; മദ്യക്കുപ്പികൾക്ക് പുറത്ത് അപകട ലേബൽ നിർബന്ധമാക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: ഏഴുതരം അർബുദ സാധ്യത വർധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടർന്ന്, സിഗരറ്റിലെ ലേബലുകൾക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാധ്യതയുള്ള മുന്നറിയിപ്പ് ​നൽകണമെന്ന് യു.എസിലെ വിദഗ്ധ ഡോക്ടർമാർ. യു.എസിൽ പ്രതിവർഷം 100,000 കാൻസർ കേസുകളിലേക്കും 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകടശീലത്തെ കുറിച്ച്

യു.എസ്. മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

യു.എസ്. മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

ന്യൂയോര്‍ക്ക്: അമേരിക്കൻ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് ആണ് രോഗവിവരം വാർത്താകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്. അർബുദം എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണ് ബൈഡന് സ്ഥിരീകരിച്ചത്. 10ൽ ഒമ്പത് ഗ്ലീസൺ