സാക്രൽ എജെനെസിസ്; മടി വേണ്ട, ചികിത്സ നിർബന്ധം

അറിയാതെ മലമൂത്ര വിസർജനം നടക്കുന്നതിനാൽ നിത്യജീവിതത്തിൽ ഏറെ പ്രയാസപ്പെട്ടിരുന്ന 14 വയസ്സുള്ള പെൺകുട്ടിയുടെ വാർത്ത ഈയിടെ ആരോഗ്യരംഗത്ത് ഏറെ ചർച്ചയായിരുന്നു. സ്കൂൾ ആരോഗ്യ പരിശോധനയിലൂടെയാണ് കുട്ടി അനുഭവിക്കുന്ന പ്രയാസം തിരിച്ചറിഞ്ഞത്. മലമൂത്ര വിസർജനം നിയന്ത്രണാതീതമായതിനാൽ ദിവസവും 6 ഡയപ്പറുകളാണ് കുട്ടി ധരിച്ചിരുന്നത്.






