ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

February 4, 2025 0 By KeralaHealthNews

നി​ർ​മി​ത ബു​ദ്ധി​യു​ടെ ഇ​ക്കാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത ജോ​ലി​ക​ൾ ഇ​ല്ലാ​താ​കു​ന്ന യ​ഥാ​ർ​ഥ്യ​ത്തെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നും ജീ​വി​ത ല​ക്ഷ്യ​ങ്ങ​ൾ എ​ങ്ങ​നെ പു​ന​ർ നി​ർ​വ​ചി​ക്ക​ണ​മെ​ന്നും ‘ഇക്കിഗായ്’ രചയിതാവ് പ​റ​യു​ന്നു

‘ജീ​വി​ത​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ത്’ എ​ന്ന ചോ​ദ്യം പോ​ലും ഇ​ന്ന് കോ​ർ​പ​റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ആ​ഴ്ച​യി​ൽ 70 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ല​മാ​ണെ​ന്നും ‘ഇ​ക്കി​ഗാ​യ്’ യു​ടെ ര​ച​യി​താ​വ് ​ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ്. ജീ​വി​ത​ത്തി​ന്റെ അ​ർ​ഥ​വും സ​ന്തോ​ഷ​ജീ​വി​ത​വും തേ​ടാ​നു​ള്ള പ​ര​മ്പ​രാ​ഗ​ത ജാ​പ്പ​നീ​സ് സ​ങ്ക​ൽ​പ​മാ​യ ഇ​ക്കി​ഗാ​യി​യെ കു​റി​ച്ച് ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സും ഹെ​ക്ട​ർ ഗാ​ർ​ഷ്യ​യും ചേ​ർ​ന്നെ​ഴു​തി​യ ‘ഇ​ക്കി​ഗാ​യ്: ദ ​ജാ​പ്പ​നീ​സ് സീ​ക്ര​ട്ട് ടു ​എ ലോ​ങ് ആ​ൻ​ഡ് ഹാ​പ്പി ലൈ​ഫ്’ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. നി​ർ​മി​ത ബു​ദ്ധി​യു​ടെ ഇ​ന്ന​ത്തെ ലോ​ക​ത്ത് പ​ര​മ്പ​രാ​ഗ​ത ജോ​ലി​ക​ൾ പ​ല​തും എ.​ഐ കൊ​ണ്ടു​പോ​കു​മെ​ന്ന യ​ഥാ​ർ​ഥ്യ​ത്തെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നും ജീ​വി​ത ല​ക്ഷ്യ​ങ്ങ​ൾ എ​ങ്ങ​നെ പു​ന​ർ നി​ർ​വ​ചി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സെ​സ്ക് വി​ശ​ദീ​ക​രി​ക്കു​ന്നു.

തൊ​ഴി​ലു​ക​ൾ എ.​ഐ പി​ടി​ച്ച​ട​ക്കു​മ്പോ​ൾ ജീ​വ​ിത​ല​ക്ഷ്യം എ​ങ്ങ​നെ ക​ണ്ടെ​ത്തും?

തീ​ർ​ത്തും യാ​ന്ത്രി​ക​വും ആ​വ​ർ​ത്തി​ച്ചു​മു​ള്ള ഒ​രു ജോ​ലി​യി​ലാ​ണെങ്കിൽ എ.​ഐ നി​ങ്ങ​ളു​ടെ പ​ക​ര​ക്കാ​ര​നാ​കാ​ൻ എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ട്. നേ​രെ മ​റി​ച്ച്, ഭാ​വ​ന​യും സ​ഹ​ജാ​വ​ബോ​ധ​വും സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള അ​പ്ഡേ​ഷ​നും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ​ലോ​ക​ത്തി​ന് ന​ൽ​കാ​ൻ ഇനിയുമുണ്ടാകും നിങ്ങളിൽ.

ഇ​ക്കി​ഗാ​യി​യു​ടെ അ​ർ​ഥം ഡി​ജി​റ്റ​ൽ കാ​ല​ത്ത് മാ​റി​യോ?

തീ​ർ​ത്തും വ്യ​ക്തി​ഗ​ത​മാ​യ സ​ങ്ക​ൽ​പ​മാ​ണ് ഇ​ക്കി​ഗാ​യ്. ചി​ല​ർ​ക്ക​ത് സ്വാ​ത​ന്ത്ര്യ​വും പ്ര​കൃ​ത്യാ​യു​ള്ള ജീ​വി​ത​വു​മാ​ണ്. മ​റ്റു ചി​ല​ർ​ക്ക​ത് ബി​സി​ന​സ് സം​രം​ഭം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ലാ​ണ്. ഇ​ന്ന് വ്യ​ക്തി​ക​ൾ അ​വ​രവരു​ടെ ഇ​ക്കി​ഗാ​യ് വി​ക​സി​പ്പി​ച്ച് ല​ക്ഷ്യ​ബോ​ധം ക​ണ്ടെ​ത്ത​ണം.

ഉ​പ​ഭോ​ക്തൃ സം​സ്കാ​രം ജീവിത സന്തോഷം കെടുത്തുന്നു ?

ഉ​പ​ഭോ​ഗ​വും സ​മ​യ​വും ത​മ്മി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്നു. കൂ​ടു​ത​ൽ പ​ണം വേ​ണോ, കൂ​ടു​ത​ൽ നേ​രം ജോ​ലി ചെ​യ്യ​ണം. നി​ങ്ങ​ളു​ടെ ഇ​ക്കി​ഗാ​യ് അ​ഥ​വാ ജീ​വി​ത ല​ക്ഷ്യം ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മ​യ​ം കിട്ടില്ല. പ​രി​ഹാ​രം ല​ളി​ത​മാ​ണ്. മി​നി​മ​ൽ ജീ​വി​തം ശീ​ലി​ക്കു​ക, ചെ​ല​വു ചു​രു​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ ജീ​വി​ത​ച്ചെ​ല​വ് കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ക. അ​ങ്ങ​നെ ലാ​ഭി​ച്ച സ​മ​യം കൊ​ണ്ട് ജീ​വി​താ​ർ​ഥം തേ​ടാം.

ന​മ്മു​ടെ സ​മ​യ​വും ശ്ര​ദ്ധ​യും ഡേ​റ്റ​യും ഉ​പ​യോ​ഗി​ച്ച് കമ്പനികൾ ലാ​ഭം കൊ​യ്യു​ന്നു. പരിഹാരം ?

അ​ന​ലോ​ഗ് ജീ​വി​ത​മാ​ണ് പ​രി​ഹാ​രം. ഒ​രു വി​വ​ര​മ​റി​യാ​നോ മെ​യി​ല​യ​ക്കാ​നോ ഉ​ള്ള അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം സ്ക്രീ​നി​നു മു​ന്നി​ലെ​ത്തു​ക. ബാ​ക്കി സ​മ​യം ഓ​ഫ്​​ലൈ​ൻ ആ​യി​രി​ക്ക​ണം. എ​ന്നി​ട്ട് യ​ഥാ​ർ​ഥ ലോ​ക​ത്തേ​ക്ക് തി​രി​യ​ണം. ഡി​ജി​റ്റ​ൽ ഡി​സ്ട്രാ​ക്ഷ​നു​ക​ളി​ൽ നി​ന്ന് എ​ത്ര സ്വ​ത​ന്ത്ര​മാ​കു​ന്നോ, അ​ത്ര​യും നി​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്തി​ൽ നി​യ​ന്ത്ര​ണം ല​ഭി​ക്കും.�

എ​ന്താ​ണ് ഇ​ക്കി​ഗാ​യ്

ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജാ​പ്പ​നീ​സ് സ​ങ്ക​ൽ​പ​മാ​ണ് ഇ​ക്കി​ഗാ​യ് (Ikigai) എ​ന്ന​ത്. ജീ​വി​ത​ത്തി​ന്റെ അ​ർ​ഥം അ​ഥ​വാ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ആ​വ​ശ്യം എ​ന്നെ​ല്ലാം ഇ​ക്കി​ഗാ​യി​യെ നി​ർ​വ​ചി​ക്കാം. ‘ഇ​ക്കി’ എ​ന്നാ​ൽ ‘ജീ​വി​ക്കു​ക’ എ​ന്നും ‘ഗാ​യ്’ എ​ന്നാ​ൽ ‘കാ​ര​ണം’, ‘അ​ർ​ഥം’ എ​ന്നും ആ​ണ് വി​ശ​ദീ​ക​ര​ണം. ജീ​വി​ത​ത്തി​ൽ എ​ന്താ​ണ് പ​ര​മ​പ്ര​ധാ​ന​മാ​യ​തെ​ന്ന് ക​ണ്ടെ​ത്താ​നും, അ​ർ​ഥ​വും സ​ന്തോ​ഷ​വു​മു​ള്ള ദീ​ർ​ഘ​ജീ​വി​തം ന​യി​ക്കാ​നു​മു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഇ​ക്കി​ഗാ​യ് സങ്കൽപം പ​റ​ഞ്ഞു​ത​രു​ന്നു.