കുട്ടികളിൽ ഏറ്റവും ഫലപ്രദം ലാപ്പറോസ്‌കോപ്പിക് സർജറികൾ: ചെറിയ മുറിവ്, വേഗത്തിൽ സുഖപ്രാപ്തി

കുട്ടികളിൽ മിനിമൽ ആക്‌സസ് സർജറി 1980കളിലാണ് പടിഞ്ഞാറൻ നാടുകളിൽ നിലവിൽ വന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഏറ്റവും ചെറിയ മുറിവുണ്ടാക്കി, അതിലൂടെ രോഗബാധിമായ ശരീരഭാഗങ്ങളിൽ ശസ്ത്രക്രിയ ചെയ്യുന്ന ഈ രീതി തൊണ്ണൂറുകളിൽ ഇന്ത്യയിലും എത്തി. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ഇത്തരം ശസ്ത്രക്രിയകൾക്ക് ഇവിടെ പ്രചാരമേറി.




