നിശ്ശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മര്‍ദം high-blood-pressure അറിയപ്പെടുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇതു മൂലം ആദ്യം പുറമേ കാണപ്പെടില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുമ്പോഴാണ് പലരും ഇതിനെക്കുറിച്ച് അറിയുക തന്നെ. എന്നാൽ ഉയർന്ന രക്തസമ്മർദം ശരീരത്തിന്റെ കീഴ്ഭാഗത്ത്, പ്രത്യേകിച്ച് കാലുകളിൽ ചില ലക്ഷണങ്ങൾക്ക് കാരണമാകാറുണ്ട്.

രക്തസമ്മര്‍ദമുയരുന്നത് കാലുകളിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തും. പെരിഫെറൽ ആർട്ടറി ഡിസീസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. കാലുകളിലേക്കും കൈകളിലേക്കുമുള്ള സുഗമമായ രക്തപ്രവാഹം ഇത് മൂലം അവതാളത്തിലാകും. നടക്കുമ്പോൾ കാലുവേദന, തണുത്ത കൈകാലുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഫലമായി ഉണ്ടാകാം.

കാൽപത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളിൽ മരവിപ്പ്, കാലുകളിലെ രോമം കൊഴിഞ്ഞ് പോകൽ തുടങ്ങിയവയും ഇതിന്റെ ഭാഗമായി ഉണ്ടാകാം. കാലുകളിലെ ഈ ലക്ഷണങ്ങൾക്ക് പുറമേ മങ്ങിയ കാഴ്ച, മൂക്കില്‍ നിന്ന് രക്തംസ്രാവം, ശ്വാസംമുട്ടൽ, നെഞ്ചുവേദന, തലകറക്കം, തലവേദന തുടങ്ങിയ പ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദം മൂലമുണ്ടാകാം.

മരുന്നുകൾക്ക് പുറമേ ആരോഗ്യകരമായ ജീവിതശൈലിയും ഉയർന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും. നിത്യവുമുള്ള വ്യായാമം, ആരോഗ്യപ്രദമായ ഭക്ഷണം, ഭക്ഷണത്തിന്റെ ഉപ്പിന്റെ അളവ് കുറയ്ക്കൽ, മദ്യപാനം, പുകവലി തുടങ്ങിയ ദുഃശ്ശീലങ്ങൾ ഒഴിവാക്കൽ തുടങ്ങി നിരവധി നടപടികൾ രക്തസമ്മർദത്തെ കുറയ്ക്കാൻ സഹായകമാണ്. ഫൈബർ ധാരാളം അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഹോൾഗ്രെയ്ൻ റൈസ്, ബ്രഡ്, പാസ്ത പോലുള്ള ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും രക്തസമ്മർദം കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മിനിമലിസം ഒരു ജീവിതരീതിയാണ്

എന്താണ് മിനിമലിസം എന്ന് പലരും വായിച്ചിട്ടുണ്ടാകാം. മിനിമലിസത്തെക്കുറിച്ച് വിശദമായി പറയുന്ന ഡോക്യുമെന്‍ററികളോ വീഡിയോകളോ കണ്ടിട്ടുമുണ്ടാകാം. ജീവിതത്തിൽ അച്ചടക്കത്തിനും സമാധാനത്തിനും സന്തോഷത്തിനും വഴികൊടുക്കുന്ന ഒരു ജീവിതരീതിയാണ് മിനിമലിസം. ആഗ്രഹിക്കുന്ന സാധനം നിമിഷങ്ങൾക്കകം വിരൽത്തുമ്പിലൂടെ കണ്ടെത്താനും വീടിനു പുറത്തേക്കിറങ്ങുക പോലും ചെയ്യാതെ വീട്ടിലെത്തിക്കാനുമെല്ലാം കഴിയുന്ന

ഹൃദയാരോഗ്യസംരക്ഷണത്തിനായി ആയുർവേദം

ആരോഗ്യകരമായ ഹൃദയം സമഗ്രമായ ആരോഗ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, ഹൃദയസ്തംഭന മരണങ്ങളിൽ അനുദിനം ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും രുചിയ്ക്കുമാത്രം പ്രാധാന്യം നൽകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും, ആരോഗ്യപരമായ മറ്റ് കാരണങ്ങൾ

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ