കുട്ടികളിൽ ഏറ്റവും ഫലപ്രദം ലാപ്പറോസ്‌കോപ്പിക് സർജറികൾ:  ചെറിയ മുറിവ്, വേഗത്തിൽ സുഖപ്രാപ്തി

കുട്ടികളിൽ ഏറ്റവും ഫലപ്രദം ലാപ്പറോസ്‌കോപ്പിക് സർജറികൾ: ചെറിയ മുറിവ്, വേഗത്തിൽ സുഖപ്രാപ്തി

March 29, 2023 0 By KeralaHealthNews

കുട്ടികളിൽ മിനിമൽ ആക്‌സസ് സർജറി 1980കളിലാണ് പടിഞ്ഞാറൻ നാടുകളിൽ നിലവിൽ വന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഏറ്റവും ചെറിയ മുറിവുണ്ടാക്കി, അതിലൂടെ രോഗബാധിമായ ശരീരഭാഗങ്ങളിൽ ശസ്ത്രക്രിയ ചെയ്യുന്ന ഈ രീതി തൊണ്ണൂറുകളിൽ ഇന്ത്യയിലും എത്തി. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ഇത്തരം ശസ്ത്രക്രിയകൾക്ക് ഇവിടെ പ്രചാരമേറി. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ശിശുരോഗ ചികിത്സയിൽ ലാപ്പറോസ്‌പോപ്പിക് ശസ്ത്രക്രിയകൾ കൂടുതൽ വ്യാപകമായി.

STARCARE HOSPITAL , Modern Medicine, Hospitals , Thondayad, Kozhikkode, Kerala, India - Gomyhealth.com

വൈദ്യശാസ്ത്രരംഗത്തെ സാങ്കേതിക വിദ്യകളുടെ വളർച്ച (ഇമേജിംഗിലെ മുന്നേറ്റങ്ങൾ, കുറേക്കുടി വലുപ്പം കുറഞ്ഞ ഉപകരണങ്ങളുടെ ലഭ്യത എന്നിവ) ആതുരശുശ്രൂഷാരംഗത്ത് മിനിമൽ ആക്‌സസ് സർജറികളുടെ സ്വീകാര്യത വർധിപ്പിക്കാൻ ഇടയാക്കി. ശരീരത്തിൽ തീരെ ചെറിയ മുറിവുകളേ ഉണ്ടാകൂ, താരതമ്യേന വേദന കുറവാണ്, പെട്ടന്ന് സുഖം പ്രാപിക്കുന്നു, ആശുപത്രിവാസം കുറവാണ് തുടങ്ങിയ കാരണങ്ങളാൽ രോഗികളും തുറന്ന ശസ്ത്രക്രിയകളേക്കാൾ ലാപ്പറോസ്‌കോപ്പിക് സർജറികൾക്ക് മുൻഗണന നൽകുന്നു.

‘കുട്ടികളിലുണ്ടാകുന്ന ചില പ്രത്യേക രോഗങ്ങളുടെ നിർണയത്തിനും പരിഹാരത്തിനും ലാപറോസ്‌കോപി ഏറെ സഹായകമാണ്. ഉദാഹരണത്തിന്, കൂടെക്കൂടെ ഉണ്ടാകുന്ന വയറുവേദന, ട്രോമ കേസുകളിലൊക്കെ വയറിനുള്ളിൽ ലാപ്പറോസ്‌കോപ് കടത്തി കൃത്യമായി രോഗ നിർണയിക്കാനും ശസ്ത്രക്രിയയും ചെയ്യുവാനും സാധിക്കും,’ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രിക് സർജനായ ഡോ. രാമകൃഷ്ണൻ പി. പറയുന്നു. കുട്ടികളിലെ ശസ്ത്രക്രിയാ രംഗത്ത് 15 വർഷത്തെ അനുഭവ സമ്പത്തുള്ള ഡോ. രാമകൃഷ്ണൻ, കഴിഞ്ഞ 12 വർഷമായി ലാപ്പറോസ്‌കോപിക് സർജറികൾ ചെയ്യുന്നു. അഡ്വാൻസ്ഡ് ലാപ്പറോസ്‌കോപ്പിക് പീഡിയാട്രിക് സർജറിയിൽ സ്‌പെഷ്യലൈസേഷനുള്ള വിദഗ്ധ ഡോക്ടറാണ് അദ്ദേഹം.

ഡോ. രാമകൃഷ്ണൻ പി

രോഗനിർണയത്തിനും ചികിത്സയ്ക്കും മൂന്ന് വിധത്തിലുള്ള പ്രൊസീജിയറുകളാണ് മിനിമൽ ആക്‌സസ് സർജറിയിൽ ഉള്ളത്. വയറിനുള്ളിൽ ചെയ്യുന്ന ഇൻട്രാഅബ്‌ഡോമിനൽ പ്രൊസീജിയറുകളായ ലാപ്പറോസ്‌കോപ്പി, നെഞ്ചിന്റെ ഭാഗത്തെ അവയവങ്ങളിലെ പ്രശ്‌നങ്ങൾ കണ്ടെത്താനുള്ള ഇൻട്രാതൊറാസിക് പ്രോസീജിയറുകൾക്കുള്ള തൊറാകോസ്‌കോപ്പി, അബ്‌ഡൊമന്റെ പിന്നിലുള്ള ഭാഗത്തെ രോഗാവസ്ഥ കണ്ടെത്താനുള്ള റിട്രോ പെരിറ്റോണിയോസ്‌കോപ്പി എന്നിവയാണ് അവ.

പീഡിയാട്രിക് ലാപ്പറോസ്‌കോപ്പിയുടെ പ്രയോജനങ്ങൾ

——-
തുറന്ന ശസ്ത്രക്രിയകളെ അപേക്ഷിച്ച് ലാപ്പറോസ്‌കോപിക് സർജറികൾക്ക് നിരവധി മേന്മകളുണ്ട്.
1. ശസ്ത്രക്രിയയ്ക്കു മുമ്പുള്ള പ്രൊസീജിയറുകളിലും ശസ്ത്രക്രിയയ്ക്കു ശേഷവും വേദന കുറവാണ്.
2. ആശുപത്രിയിൽ കിടക്കേണ്ടിവരുന്ന ദിവസങ്ങളും കുറവായിരിക്കും. പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാം. കുട്ടികൾക്ക് പെട്ടെന്ന് സ്‌കൂളുകളിൽ പോകാൻ കഴിയുന്നതിനാൽ അവരെ ശുശ്രൂഷിച്ചിരുന്നവർക്കും നേരത്തെ ജോലിക്കു പോകാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.
3. മുറിവിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
4. ശസ്ത്രക്രിയയുടെ പാടുകൾ കുറവായിരിക്കും
തുറന്ന ശസ്ത്രക്രിയകളേക്കാൾ ലാപ്‌റോസ്‌കോപ്പിക് സർജറികൾ ചെയ്യുവാൻ കൂടുതൽ സമയം വേണ്ടിവരാറുണ്ട്. അതുപോലെ ചികിത്സാനിരക്കും ലാപ്‌റോസ്‌കോപ്പിക് സർജറികൾക്ക് കൂടുതലാണ്. ഉയർന്ന വില നൽകി വാങ്ങിയ ഇമേജിംഗ് സംവിധാനങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളുമാണ് ഇതിൽ ഉപയോഗിക്കുന്നത് എന്നതാണ് അതിന്റെ കാരണം. (ലാപ്പറോസ്‌കോപ്പിക് സർജറികളുടെ എണ്ണം കൂടുന്നതോടെ സർജറിയുടെ ചാർജ് കുറയ്ക്കാവുന്നതാണ്). എന്നാൽ ആശുപത്രിയിൽ നിന്ന് പെട്ടെന്ന് ഡിസ്ചാർജ് എന്നതിനാൽ മുറി വാടക, ഭക്ഷണം തുടങ്ങിയ ചെലവുകൾ കുറയുന്നതാണ്.

ഏതൊക്കെ സാഹചര്യങ്ങളിൽ ഈ പ്രൊസീജിയറുകൾ ചെയ്യാം?
ലാപ്പറോസ്‌കോപ്പിക് പ്രൊസീജിയറുകളെ ബെയ്‌സിക് ലാപ്പറോസ്‌കോപ്പി, അഡ്വാൻസ്ഡ് ലാപ്പറോസ്‌കോപ്പി എന്നിങ്ങനെ രണ്ടായി തിരിക്കാം.
അപ്പൻഡിസൈറ്റിസ്, വൃഷണം താഴേക്ക് ഇറങ്ങി വരാത്ത അവസ്ഥ, ഹെർണിയ തുടങ്ങിയ സാഹചര്യങ്ങളിലാണ് ലാപ്പറോസ്‌കോപ്പിക് പ്രൊസീജിയറുകൾ ഏറ്റവും കൂടുതൽ ചെയ്യുന്നത്.
ലാപ്പറോസ്‌കോപ്പിക് അപ്പൻഡിസെക്ടമിയിലൂടെ വയറിൽ ചെറിയ ഒരു മുറിവുണ്ടാക്കി അപ്പൻഡിക്‌സ് നീക്കം ചെയ്യാം, വൃഷണം താഴേക്ക് ഇറങ്ങി വരാത്ത സാഹചര്യത്തിൽ ലാപറോസ്‌കോപ്പിലൂടെ വൃഷണം വയറിനുള്ളിൽ എവിടെയാണ് ഇരിക്കുന്നതെന്ന് കണ്ടെത്താനും താഴെ യഥാസ്ഥാനത്തേക്ക് ഇറക്കിവയ്ക്കാനും കഴിയും.

 

നവജാതശിശുക്കളിലും കുട്ടികളിലും നിരവധി രോഗാവസ്ഥകൾ അഡ്വാൻസ്ഡ് ലാപ്പറോസ്‌കോപ്പിയിലൂടെ സുഗമമായി പരിഹരിക്കാവുന്നതാണ്. നവജാതശിശുക്കളിൽ ഡയഫ്രമാറ്റിക് ഹെർണിയ (നെഞ്ചിനും ഉദരത്തിനും ഇടയിലുള്ള ഡയഫ്രം എന്നറിയപ്പെടുന്ന പാളിയിൽ ജന്മനാ സുഷിരമുള്ള അവസ്ഥ), ഓവേറിയൻ സിസ്റ്റ്, ശിശുക്കളിൽ അന്നനാളം പൂർണമായും ഇല്ലാത്ത അവസ്ഥ (ടിഇഎഫ്) എന്നീ രോഗങ്ങളിൽ ഇന്ന് നമുക്ക് ലാപ്പറോസ്‌കോപ്പിന്റെ സഹായത്തോടെ സർജറികൾ ചെയ്യാവുന്നതാണ്.

 

ശ്വാസകോശത്തിനു ചുറ്റുമുള്ള അണുബാധ, ശ്വാസകോശത്തിലെ സിസ്റ്റ്, ട്യൂമറുകൾ എന്നിവയെല്ലാം തൊറോക്കോസ്‌പോപ്പിക് സർജറിയിലൂടെ പരിഹരിക്കാം.
കുട്ടികളിൽ ജന്മനാ വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ, ഉദാഹരണത്തിന് ഹൈഡ്രോനെഫ്രോസിസ് (പിയുജി ഒബ്‌സട്രക്ഷൻ) ലാപ്പറോസ്‌കോപ്പിക് പൈലോപ്ലാസ്റ്റി സർജറി ചെയ്ത് പൂർണമായും സുഖപ്പെടുത്താവുന്നതാണ്. മൂത്രാശത്തിലുണ്ടാകുന്ന റിഫ്‌ളക്‌സ് കണ്ടീഷൻ (വെസൈക്കോയൂറിറ്റൽ റിഫ്‌ളക്‌സ്) എന്ന രോഗത്തിനുള്ള സങ്കീർണമായ സർജറികയും അഡ്വാൻസ്ഡ് ലാപറോസ്‌കോപ്പിയിലൂടെ പൂർണമായും സുഖപ്പെടുത്താം.

തലസീമിയ പോലുള്ള രോഗങ്ങൾ ഉള്ളവരിൽ പ്ലീഹ അഥവാ സ്പ്ലീൻ എടുത്തുമാറ്റുന്ന സ്പ്ലീനക്ടമി, വൃക്കകൾ പ്രവർത്തിക്കാത്ത സാഹചര്യം, വൃക്കകളിലുണ്ടാകുന്ന ട്യൂമറുകൾ, അഡ്രീനൽ ഗ്ലാൻഡിലെ ട്യൂമറുകൾ, കുടലിലെ സർജറികൾ, ഭക്ഷണം തികട്ടി വരുന്ന റിഫ്‌ളക്‌സ് എന്ന അവസ്ഥ, ശിശുക്കളിൽ കുടൽ പിരിഞ്ഞു പോകുന്ന അവസ്ഥ എന്നിവയെല്ലാം അഡ്വാൻസ്ഡ് ലാപ്പറോസ്‌കോപിക് സർജറിയിലൂടെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഡോ. രാമകൃഷ്ണൻ പി.
സ്റ്റാർകെയർ ഹോസ്പിറ്റൽ,
എൻ എച്ച് ബൈപ്പാസിനു സമീപം, തോണ്ടയാട്, കോഴിക്കോട്
ഫോൺ – Tel :+91 495 248 9000, 8606945541
ഇമെയിൽ – info@starcarehospitals.com


ഇത് പരസ്യ ഫീച്ചറാണ്. https://keralahealthnews.com/ ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക.