*ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചു

*കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലാദ്യം


ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. കോട്ടയം മെഡിക്കൽ കോളജിൽ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവൻ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനമറിയിച്ചു.

തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവയ്‌ക്കേണ്ടതും എന്നാൽ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാൻ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോർട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോർട്ടിക് വാൽവിന് ചോർച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്.

ടാവിക്ക് സാധാരണ വാൽവ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ എന്നിവരിൽ ഹൃദയം തുറന്നുള്ള (ഓപ്പൺ ഹാർട്ട് സർജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ യുള്ള രോഗികൾക്ക് ഗുണകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ്, ഡോ. ആശിഷ് കുമാർ, ഡോ. എൻ. ജയപ്രസാദ്, ഡോ. സുരേഷ് മാധവൻ, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിൻ, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ടാവിക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂർത്തീകരിക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ​പെ​രു​കി​യ​തോ​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ യു​വ​ത​ല​മു​റ. ചോ​റി​ന്‍റെ അ​ള​വ്​ കു​റ​ച്ച​തും അ​ത്താ​ഴ​ത്തി​നു ഗോ​ത​മ്പ്​ മ​തി​യെ​ന്ന്​ നി​ശ്ച​യി​ച്ച​തും ഓ​ട്​​സി​ലേ​ക്കു വ​ഴി​മാ​റി​യ​തു​മൊ​ക്കെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴി​താ​ ചെ​റു​ധാ​ന്യ (മി​ല്ല​റ്റ്​​സ്) വി​ഭ​വ​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍റെ എ​ണ്ണം ലോ​ക​മെ​മ്പാ​ടും

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണത്തിന് 28 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്

പല്ലുവേദനയുമായി ചെന്നു; രോഗ നിർണയത്തിൽ പ്രോസ്റ്റേറ്റ് കാൻസർ

പല്ലുവേദനയുമായി ചെന്നു; രോഗ നിർണയത്തിൽ പ്രോസ്റ്റേറ്റ് കാൻസർ

പല്ലുവേദനയുമായി ദന്തഡോക്ടറുടെ അടുത്തെത്തിയ 78കാരന് രോഗ നിർണയത്തിൽ പ്രോസ്റ്റേറ്റ് കാൻസർ. പല്ല് നീക്കം ചെയ്യാൻ തീരുമാനിച്ച് വീട്ടിലെത്തിയപ്പോഴാണ് താടിയെല്ല് വീർക്കാൻ തുടങ്ങിയത്. വീക്കവും വേദനയും കൂടിയ സാഹചര്യത്തിൽ വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് കാൻസറിനെ കുറിച്ച് അറിയുന്നത്. സി.ടി സ്കാൻ നടത്തിയപ്പോൾ താടിയെല്ലിൽ