ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്

ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28കാരനാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്. ഹൈദരാബാദ് ജൂബിലി ഹിൽസിലെ എഫ്.എം.എസ് ഇന്റർനാഷനൽ ദന്തൽ ക്ലിനിക്കിനെതിരെയാണ് പരാതി. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു

