കൊ​ച്ചി: ന​മ്മു​ടെ നാ​ട്ടി​ലി​പ്പോ​ൾ കു​ഷ്ഠ​രോ​ഗി​ക​ളൊ​ന്നു​മു​ണ്ടാ​വി​ല്ലെ​ന്ന് ധ​രി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. എ​ന്നാ​ൽ, ചി​ല​യി​ട​ത്തെ​ങ്കി​ലും ഈ ​രോ​ഗം ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും ക​രു​ത​ൽ വേ​ണ​മെ​ന്നു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്.  

നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാം, സു​ഖ​പ്പെ​ടു​ത്താം

വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ സ്പർശനത്തിലൂ​ടെ പ​ക​രി​ല്ല. പാ​ര​മ്പ​ര്യ​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗ​വു​മ​ല്ല. ശ​രീ​ര​ത്തി​ലെ ചെ​റി​യ അ​സ്വാ​ഭാ​വി​ക വെ​ള്ള​പ്പാ​ടു​ക​ൾ പോ​ലും കു​ഷ്ഠ​രോ​ഗ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കാം. എ​ന്നാ​ൽ, നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ തേ​ടി​യാ​ൽ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​നു​മാ​വു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ.​കെ. സ​വി​ത ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗ​ത്തി​ന്‍റെ ഇ​ൻ​കു​ബേ​ഷ​ൻ പി​രീ​ഡ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ​യാ​ണ്. അ​താ​യ​ത്, രോ​ഗ​കാ​രി​യാ​യ മൈ​ക്രോ​ബാ​ക്ടീ​രി​യം ലെ​പ്രേ ശ​രീ​ര​ത്തി​ൽ പ്രവേശിച്ചാലും പെ​ട്ടെ​ന്നൊ​ന്നും രോ​ഗം തി​രി​ച്ച​റി​ഞ്ഞേ​ക്കി​ല്ല. എ​ന്നാ​ൽ, ചൊ​റി​ച്ചി​ൽ ഒ​ന്നു​മി​ല്ലാ​ത്ത നി​റ വ്യ​ത്യാ​സ​മു​ള്ള തൊ​ലി​ഭാ​ഗ​ങ്ങ​ൾ, പെ​രി​ഫെ​റ​ൽ നെ​ർ​വി​ലെ ത​ടി​പ്പ്, പു​രി​കം കൊ​ഴി​യ​ൽ, മൂ​ക്കി​ന്‍റെ പാ​ലം വ​ള​യ​ൽ, ക​ണ്ണ​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, കൈ​കാ​ൽ മ​ര​വി​പ്പ്, പി​ന്നീ​ട് ശ​രീ​ര​മാ​കെ ചു​വ​ന്നു ത​ടി​ച്ച പാ​ടു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പി​ന്നീ​ട് ശ​രീ​ര​മാ​കെ വ​ലി​യ ത​ടി​ച്ച ഭാ​ഗ​ങ്ങ​ളും ശാ​രീ​രി​ക ഭം​ഗ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന രീ​തി​യി​ലേ​ക്കെ​ത്തു​ന്ന​തി​ന് പ​ത്തു വ​ർ​ഷം വ​രെ എ​ടു​ക്കും. എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യാ​ൽ, ചി​കി​ത്സ തേ​ട​ണ​മെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കു​ന്നു. സ്കി​ൻ/ നെ​ർ​വ് ബ​യോ​പ്സി​യി​ലൂ​ടെ രോ​ഗം ക​ണ്ടെ​ത്തു​ക​യും മ​ൾ​ട്ടി ഡ്ര​ഗ് തെ​റ​പ്പി​യി​ലൂ​ടെ ചി​കി​ത്സി​ക്കു​ക​യും ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഏറെ നേരം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യ​ത്തോടെയിരിക്കാൻ ഏഴ് ടിപ്സുമായി ഹൈദരാബാദ് ഡോക്ടർ

ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ​​ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി ചെയ്യുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സമീപകാലത്ത് ഇത്തരം ഡെസ്ക് ജോലികൾ വലിയ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ദീർഘനേരം ഇരുന്ന്

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു-വീണ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി വീണ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് യു.പി.എച്ച്.സി.യില്‍

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​റ് ആ​ശു​പ​ത്രി​ക​ൾ ന്യൂ​സ്​ വീ​ക്ക്​ പു​റ​ത്തു​വി​ട്ട 2023ലെ ​ലോ​ക​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും ആ​ശു​പ​ത്രി​ക​ളാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​ത്തി​ലും രോ​ഗീ പ​രി​ച​ര​ണ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം