എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
ന്യൂഡൽഹി: ചികിൽസയിലുള്ള എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ അറിയിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം
