അതിവേഗ ലോകത്ത് നിശബ്ദമായ ആരോഗ്യ പ്രതിസന്ധിയായി മാറുകയാണ് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകൾ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഉദാസീനമായ ശീലങ്ങൾ, പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവയാണ് ജീവിതശൈലി രോഗങ്ങൾക്ക് വളമാകുന്നത്. സാംക്രമിക രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജീവിതശൈലി രോഗങ്ങൾ തടയാനാകും. എന്നാൽ ദൈനംദിന ജീവിതത്തിൽ സജീവവും സുസ്ഥിരവുമായ പരിശ്രമം ആവശ്യം. നിശബ്ദ കൊലയാളിയായി മാറുന്ന ഈ ജീവിതശൈലി രോഗങ്ങളെ എങ്ങിനെ നേരിടാം? എൽഎൽഎച്ച് ഹോസ്പിറ്റൽ മുസഫയിലെ കാർഡിയോളജി സ്പെഷ്യലിസ്റ് ഡോ. അരുൺ ഹരി വിശദീകരിക്കുന്നു.

എന്താണ് ജീവിതശൈലി രോഗങ്ങൾ?

ജീവിതശൈലി രോഗങ്ങൾ നമ്മുടെ ദൈനംദിന ശീലങ്ങളുമായും പൊതു ജീവിതരീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണരീതി, ശാരീരിക അധ്വാനമില്ലായ്മ, വ്യായാമക്കുറവ്, മാനസിക സമ്മർദ്ദം, അപര്യാപ്തമായ ഉറക്കം എന്നിവയെല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണയായി കാണപ്പെടുന്ന ജീവിതശൈലി രോഗങ്ങളാണ് ഹൃദ്രോഗം, പക്ഷാഘാതം, പ്രേമേഹം, പൊണ്ണത്തടി എന്നിവ.

ജീവിതശൈലി രോഗങ്ങൾ എങ്ങിനെ തടയാം?

പലപ്പോഴും ലളിതമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്നതിലൂടെ ഈ രോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയും.

· വ്യായാമം ചെയ്യുക

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്തും. നടത്തം, യോഗ തുടങ്ങി അവനവന്റെ ശരീരത്തിന് അനുയോജ്യമായ വ്യായാമത്തിലേർപ്പെടുന്നത് ശരീരം ഫിറ്റായി നിർത്തുന്നതിനോടൊപ്പം ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും സഹായിക്കും. കൃത്യമായ ശരീരഭാരം നിലനിർത്താനും ഇതിലൂടെ സാധിക്കും.

· സമീകൃതാഹാരം കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ തുടങ്ങി ശരീരത്തിനാവശ്യമായ ഘടകങ്ങൾ കൃത്യമായ അളവിൽ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും, രോഗങ്ങളെ ചെറുക്കാനും സഹായിക്കും.

· സമ്മർദ്ദം കുറയ്ക്കുക

വേഗമേറിയ നമ്മുടെ ജീവിതം പലപ്പോഴും വിട്ടുമാറാത്ത സമ്മർദ്ദത്തിലേക്ക് നയിക്കാറുണ്ട്. ഇത് ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകും. ധ്യാനം, യോഗ, ഡീപ് ബ്രീത്തിങ് എന്നിവ ശീലിക്കുന്നത് സമ്മർദ്ദം ലഘൂകരിക്കാനും ആരോഗ്യം മൊത്തത്തിൽ മെച്ചപ്പെടുത്താനും സഹായിക്കും.

· ആരോഗ്യ പരിശോധനകൾ നടത്തുക

ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നത് അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അനിവാര്യമാണ്. പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നതിലൂടെ രോഗങ്ങൾ വേഗത്തിൽ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയും.

 

ഇത്തരത്തിൽ, ആരോഗ്യത്തിന് മുൻഗണന കൊടുത്ത് ജീവിക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാനും, കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും.

ഡോ. അരുൺ ഹരി, കാർഡിയോളജി സ്പെഷ്യലിസ്റ്

എൽഎൽഎച്ച് ഹോസ്പിറ്റൽ, മുസഫ

Leave a Reply

Your email address will not be published. Required fields are marked *

Explore More

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ന്നു

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ന്നു

തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ത്തു​ന്നു തി​രൂ​ർ: തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൊ​ളോ​നോ​സ്കോ​പ്പി വ​ഴി ആ​ദ്യ​ത്തെ പോ​ളി​പെ​ക്ട​മി ന​ട​ത്തി. പോ​ളി​പ്പ് (കോ​ശ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ വ​ള​ർ​ച്ച) ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് പോ​ളി​പെ​ക്ട​മി എ​ന്ന് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന വ​യ​റി​ലെ

എ​​ന്താ​​ണ് ട്രോ​​മ ? എ​​ങ്ങ​​നെ പു​​റ​​ത്തു​​ക​​ട​​ക്കാം?

ജീ​​വി​​ത​​ത്തി​​ന്റെ ഏ​​തെ​​ങ്കി​​ലും ഘ​​ട്ട​​ത്തി​​ല്‍ ന​​മു​​ക്കു​​ണ്ടാ​​യ അ​​നി​​ഷ്ട​​ക​​ര​​മാ​​യ, ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ഓ​​ര്‍മ്മ​​ക​​ള്‍ പി​​ന്നീ​​ട് എ​​പ്പോ​​ഴെ​​ങ്കി​​ലും ട്രി​​ഗ​​ര്‍ ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നെ​​യാ​​ണ് ട്രോ​​മ എ​​ന്ന് പ​​റ​​യു​​ന്ന​​ത്. അ​​ത് ജീ​​വി​​തം ദു​​ഷ്‌​​ക്ക​​ര​​മാ​​ക്കു​​ന്നു. പ​​ല​​പ്പോ​​ഴും ട്രോ​​മ അ​​നു​​ഭ​​വി​​ച്ച​​വ​​ര്‍ ആ ​​അ​​നു​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ആ​​രോ​​ടും തു​​റ​​ന്നു സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടാ​​വി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ര​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​ശ്‌​​നം ട്രോ​​മ​​യാ​​ണ്

‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഞാ​നു​മു​ണ്ട് പ​രി​ച​ര​ണ​ത്തി​ന്’ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രും അ​വ​രു​ടെ ചു​റ്റു​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി അ​വ​രാ​ൽ ക​ഴി​യും​വി​ധം സാ​ന്ത്വ​ന പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ന്ന​ദ്ധ സേ​ന