കേരളത്തിലും എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. യു.എ.ഇയിൽനിന്നെത്തിയ 38കാരനായ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ രാജ്യങ്ങളിൽ രോഗപ്പകർച്ച വ്യാപകമായതോടെ നേരത്തെ ലോകാരോഗ്യ സംഘടന എംപോക്സ് വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗത്തെ കുറിച്ചും രോഗവ്യാപന, പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്.

എ​ന്താ​ണ് എം​പോ​ക്‌​സ്?

നേ​ര​ത്തെ മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ജ​ന്തു​ജ​ന്യ രോ​ഗ​മാ​യി​രു​ന്നു എം​പോ​ക്‌​സ്. ഇ​പ്പോ​ള്‍ മ​നു​ഷ്യ​രി​ല്‍നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്നു​ണ്ട്. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ണ്ട്.

 

രോ​ഗ​പ്പ​ക​ര്‍ച്ച

കോ​വി​ഡ്, എ​ച്ച്1 എ​ന്‍1​പോ​ലെ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മ​ല്ല എം​പോ​ക്‌​സ്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി മു​ഖാ​മു​ഖം വ​രി​ക, നേ​രി​ട്ട് തൊ​ലി​പ്പു​റ​ത്ത് തൊ​ടു​ക, ലൈം​ഗി​ക​ബ​ന്ധം, കി​ട​ക്ക​യോ വ​സ്ത്ര​മോ തൊ​ടു​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം പ​ക​രാം.

ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ര്‍ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. പ​നി തു​ട​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ളും ചു​വ​ന്ന പാ​ടു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണു​ക. പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ കാ​ണാം.

 

പ്ര​തി​രോ​ധം

അ​സു​ഖ​ബാ​ധി​ത​രാ​യ ആ​ള്‍ക്കാ​രു​മാ​യി സു​ര​ക്ഷ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കാ​തെ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ര്‍ക്കാ​ണ് എം​പോ​ക്‌​സ് പ​ക​രു​ക. വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തോ സ്ഥി​രീ​ക​രി​ച്ച​തോ ആ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും രോ​ഗ​ബാ​ധി​ത​രു​ടെ സ്ര​വ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ മു​ന്‍ക​രു​ത​ലു​ക​ള്‍ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇത്രയധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡി അഭാവം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

ഇത്രയധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡി അഭാവം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

ഇന്ത്യയിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ടെങ്കിലും പത്തിൽ ഒൻപത് പേർക്കും വിറ്റാമിൻ ഡി കുറവുണ്ട്. ജീവിതശൈലി, മലിനീകരണം, സൺസ്‌ക്രീൻ ഉപയോഗം എന്നിവ അൾട്രാവയലറ്റ് ബി വികിരണങ്ങളെ (UVB) തടയുന്നു. ഇത് മാനസികാവസ്ഥയെയും അസ്ഥികളെയും പ്രതിരോധശേഷിയെയും നിശബ്ദമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്രയധികം സൂര്യപ്രകാശം

ഹോമിയോ ‘ഇൻസുലിന്റെ’ ലൈസൻസ് റദ്ദാക്കി

പാ​ല​ക്കാ​ട്: ‘ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യെ​ന്നും രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ബ്രെ​യി​ൻ റോ​ട്ട്, ഡൂം​സ്ക്രോ​ളി​ങ്, ഡി​ജി​റ്റ​ൽ ഡി​മെ​ൻ​ഷ്യ, ഇ​ന്റ​ർ​നെ​റ്റ് ഇ​ൻ​ഡ്യൂ​സ്ഡ് എ.​ഡി.​എ​ച്ച്.​ഡി, ഫാ​ന്റം വൈ​ബ്രേ​ഷ​ൻ സി​ൻ​ഡ്രോം… ടെ​ക്നോ​ള​ജി മ​നു​ഷ്യ​ന്റെ ​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൻ​മേ​ൽ സൃ​ഷ്ടി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പേ​രു​ക​ളെ​ല്ലാം. ഇ​ന്ത്യ​ക്കാ​രി​ൽ സാ​​ങ്കേ​തി​കവി​ദ്യ സൃ​ഷ്ടി​ക്കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ അ​തി​ഭ​യാ​ന​ക​മാ​ണെ​ന്നും നൂ​റി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ്