ഭക്ഷണക്രമം നിർദേശിച്ച് ഐ.സി.എം.ആര്‍

ഭക്ഷണക്രമം നിർദേശിച്ച് ഐ.സി.എം.ആര്‍

October 27, 2024 0 By KeralaHealthNews

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) റിപ്പോര്‍ട്ട്. ആകെ രോഗങ്ങളിൽ 56.4 ശതമാനത്തിനും കാരണം ഭക്ഷണ ക്രമമാണ്. അമിതഭാരം, പ്രമേഹം പോലുള്ള ശാരീരികാവസ്ഥകളെ പ്രതിരോധിക്കാനും പോഷകാഹാര ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് 17 ഭക്ഷണമാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും കൊണ്ട് കൊറോണറി ഹാര്‍ട്ട് ഡിസീസ് (സി.എച്ച്.ഡി), ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ കുറക്കാനാകും. ടൈപ് രണ്ട് പ്രമേഹം 80 ശതമാനം വരെ സന്തുലിത ഭക്ഷണക്രമത്തിലൂടെ പ്രതിരോധിക്കാമെന്നും ഐ.സി.എം.ആർ പറയുന്നു.

​ഇതാ ഐ.സി.എം.ആർ ഡയറ്റ്

  • അഞ്ച് – ഒമ്പത് വയസ്സിനിടയിലുള്ള 34 ശതമാനം കുട്ടികളിലും ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതലാണ്. ഭക്ഷണത്തിന്റെ 45 ശതമാനം ധാന്യങ്ങള്‍, തിന എന്നിവയായിരിക്കണം. പയര്‍ വര്‍ഗങ്ങൾ, ബീന്‍സ്, മാംസം എന്നിവ 15 ശതമാനം വേണം. വിവിധ പരിപ്പിനങ്ങൾ, പച്ചക്കറി, പഴങ്ങള്‍, പാല്‍ എന്നിവ ഉൾപ്പെടുത്തിയായിരിക്കണം ബാക്കി ഭക്ഷണക്രമം.
  • മധുരവും കൊഴുപ്പും കൂടുതലടങ്ങിയ, വലിയ തോതില്‍ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്നതും ശാരീരിക പ്രവര്‍ത്തനങ്ങളിലെ കുറവും ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കുറവും മൈക്രോന്യൂട്രിയന്റുകളുടെ അഭാവത്തിലേക്കും അമിതഭാരത്തിലേക്കും നയിക്കും. അതു​കൊണ്ട് ഉപ്പിന്റെ അളവ് കുറക്കുക, എണ്ണയും കൊഴുപ്പും മിതമായ അളവില്‍ ഉപയോഗിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും മധുരത്തിന്റെയും അളവ് ക്രമീകരിക്കുക