ചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മിക്കവരുടെയും ശീലം. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയാറുള്ളത്. എന്നാൽ ഫ്രിഡ്ജിൽ വെക്കുന്ന ചോറ് ഏറെ ആരോഗ്യഗുണങ്ങളുള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്. അതതു ദിവസം പാകം ചെയ്യുന്ന ചോറിനേക്കാൾ ഗുണമുള്ളതാണത്രെ അത്. ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറും.

മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് ഇൻഡക്സും താരതമ്യേന കുറവായിരിക്കും. പ്രമേഹ രോഗികൾക്ക് ഏറെ ഫലപ്രദമാണിത്. 12 മുതൽ 24മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് ന്യൂട്രിഷ്യൻ വിദഗ്ധനായ രാൽസ്റ്റൻ ഡിസൂസ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാൽ വൻകുടൽ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു.

മാത്രമല്ല, ഫ്രിഡ്ജിൽ വെച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യും. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഭാരം കുറക്കാനും ഇത്തരം ചോറ് സഹായിക്കും. ഫ്രിഡ്ജിൽ വെച്ച ചോറ് വീണ്ടും തിളപ്പിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടില്ലെന്നും ഇദ്ദേഹം പറയുന്നു. ഇനി ഫ്രിഡ്ജിൽ വെച്ച ചോറ് കളയുന്നവർ രണ്ടുവട്ടം ചിന്തിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബം​ഗ​ളൂ​രുവിൽ കോ​ള​റ ല​ക്ഷ​ണ​ങ്ങ​ളോ​ടെ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: വ​യ​റി​ള​ക്ക​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം അ​വ​ശ​രാ​യ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കോ​ള​ജ് ഡീ​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ര​മേ​ശ് കൃ​ഷ്ണ

ജിം പരിശീലകൻ കൂടുതൽ ഭാരമെടുക്കാൻ നിർബന്ധിച്ചു, യുവാവിന്‍റെ പേശികൾ തകർന്നു; പിഴയിട്ട് ഉപഭോക്തൃ കോടതി

ചണ്ഡീഗഡ്: അമിതമായ വ്യായാമം കാരണം യുവാവിന് പേശീതളർച്ച ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സംഭവത്തിൽ ജിം പരിശീലകൻ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ചണ്ഡീഗഡിലാണ് സംഭവം. സിമ്രൻജിത് സിങ് സിന്ധു എന്ന യുവാവാണ്

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യന്‍