പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്തം

പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്തം

July 1, 2024 0 By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധം ശ​ക്ത​​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ടു​​മ്പോ​ഴും പി​ടി​ച്ചു​കെ​ട്ടാ​നാ​കാ​തെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ൺ ആ​റു​​വ​രെ ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​ 2544 പേ​രി​ലാ​ണ്. 21 മ​ര​ണ​വും​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മ​ല​പ്പു​​റം ചേ​ലേ​മ്പ്ര​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​മാ​ണ്​ ഒ​ടു​വി​ല​ത്തേ​ത്. അ​ഞ്ചു മാ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക്​ രോ​ഗം ബാ​ധി​ച്ച​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്; 1277 പേ​ർ​ക്ക്. മ​ര​ണ​ത്തി​ലും മു​ന്നി​ൽ മ​ല​പ്പു​റ​​മാ​ണ്; ഒ​മ്പ​ത്. 609 കേ​സു​ള്ള കോ​ഴി​ക്കോ​ടാ​ണ്​ ര​ണ്ടാ​മ​ത്. ഇ​വി​ടെ അ​ഞ്ചു​പേ​ർ മ​രി​ച്ചു.

രോ​ഗ​പ്പ​ട​ർ​ച്ച​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പും സ​മ്മ​തി​ക്കു​ന്നു​ണ്ട്. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​കം മാ​ർ​ക്ക്​​ ചെ​യ്തു സ​ർ​ക്കാ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. മ​ഞ്ഞ​പ്പി​ത്ത രോ​ഗ​കാ​രി​യാ​യ ഹെ​പ്പ​റ്റൈ​റ്റി​സ്​ എ ​താ​ര​ത​മ്യേ​ന അ​പ​ക​ട​കാ​രി​യ​ല്ല. കു​ഞ്ഞു​ങ്ങ​ളി​ലാ​ണ്​ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടി​രു​ന്ന​തും. എ​ന്നാ​ൽ, ഈ ​അ​ടു​ത്താ​യി കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം മു​തി​ർ​ന്ന​വ​രും വ്യാ​പ​ക​മാ​യി മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​രാ​കു​ന്നു​ണ്ട്. രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഇ​വി​ട​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം ജ​ല​സ്രോ​ത​സ്സു​ക​ളും മ​ലി​ന​മാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ക​ക്കൂ​സ്​ മാ​ലി​ന്യ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന​തും വി​വാ​ഹം, പൊ​തു​പ​രി​പാ​ടി​ക​ൾ, ജ്യൂ​സ്​ ക​ട​ക​ൾ, ഐ​സ്​ ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ലി​ന​മാ​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച​തും രോ​ഗ​പ്പ​ട​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.