കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് യു​വാ​ക്ക​ളി​ൽ മ​ഞ്ഞ​പ്പി​ത്ത മ​ര​ണം വ​ർ​ധി​ച്ചു. റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന മ​ഞ്ഞ​പ്പി​ത്ത മ​ര​ണ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും യു​വാ​ക്ക​ളി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജൂ​ണി​ൽ 27ാം തീ​യ​തി​വ​രെ എ​ട്ട് പേ​ർ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തി​ൽ ഏ​ഴു​പേ​രും 45 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. മേ​യ് മാ​സ​ത്തി​ൽ 12 പേ​ർ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തി​ൽ ഒ​മ്പ​തു​പേ​രും 50 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. ആ​റു​പേ​ർ 45 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രും. 14 വ​യ​സ്സു​ള്ള കു​ട്ടി​യും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ മാ​ത്രം ക​ണ​ക്കാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ ക​ണ​ക്കു​കൂ​ടി ല​ഭി​ച്ചാ​ൽ നി​ര​ക്ക് ഇ​തി​ലും കൂ​ടും.

ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 19 മ​ര​ണ​ങ്ങ​ളി​ൽ 13ഉം 45​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്. യു​വാ​ക്ക​ളി​ൽ മ​ഞ്ഞ​പ്പി​ത്ത മ​ര​ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലാ​ണ് യു​വാ​ക്ക​ളി​ൽ മ​ഞ്ഞ​പ്പി​ത്ത മ​ര​ണ​നി​ര​ക്ക് കൂ​ടി​യ​തെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. അ​തി​നു​മു​മ്പ് ഇ​ങ്ങ​നെ​യൊ​രു പ്ര​തി​ഭാ​സം ക​ണ്ടി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

യു​വാ​ക്ക​ളി​ൽ മ​ര​ണ​നി​ര​ക്ക് കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യും പ​ഠ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​താ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ, രോ​ഗ​ത്തി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള ആ​രോ​ഗ്യ​ച​രി​ത്ര​മാ​ണ് മെ​ഡി​സി​ൻ, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, വൈ​റോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്. പ​ഠ​ന​റി​പ്പോ​ർ​ട്ട് ഉ​ട​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് സ​മ​ർ​പ്പി​ക്കും. കോ​വി​ഡാ​ന​ന്ത​രം യു​വാ​ക്ക​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞോ, മ​ഞ്ഞ​പ്പി​ത്തം പ​ര​ത്തു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് വൈ​റ​സു​ക​ൾ​ക്ക് ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ചോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

മ​ഞ്ഞ​പ്പി​ത്തം ക​ര​ളി​നെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​യ​തി​നാ​ൽ ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ലും ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് മു​ന്നി​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

കു​​വൈ​ത്ത്സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 14 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ക്ലി​നി​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര പ​രാ​തി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ-​അ​വ​ധി​യെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതി: ശസ്ത്രക്രിയകള്‍ തുടങ്ങിയെന്ന് വീണ ജോർജ്

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതി: ശസ്ത്രക്രിയകള്‍ തുടങ്ങിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടന്നു വരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്. പദ്ധതിയുടെ മുന്‍ വര്‍ഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ (കെ.എസ്.എസ്.എം) മുഖേനയും അല്ലാതെയും