ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
മലപ്പുറം: എടക്കരയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെമ്പൻകൊല്ലി സ്വദേശിയായ 32-കാരനാണ് മരിച്ചത്. ഇതോടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മാസത്തിനിടെ മരണപ്പെട്ടവർ മൂന്നായി. രോഗബാധയുള്ള സ്ഥലത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ഡി.എം.ഒ. ആർ. രേണുക അറിയിച്ചു.
