തിരുവനന്തപുരം: കാഴ്ചയുടെ നിശബ്​ദ കൊലയാളിയാണ്​ ഗ്ലോക്കോമയെന്ന് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. നാൽപത്​ വയസ്​ കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന്​ ഉറപ്പ്​ വരുത്തണമെന്നും​ അദ്ദേഹം പറഞ്ഞു. ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച്​ ട്രിവാൻഡ്രം ഒഫ്താൽമിക്​ ക്ലബ്ബും (ടി.ഒ.സി), കേരള സൊസൈറ്റി ഓഫ്​ ഒഫ്താൽമിക്​ സർജൻസും (കെ.എസ്​.ഒ.എസ്​) സംയുക്​തമായി വാക്കത്തോണിന്​ നൽകിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്​.

കവടിയാർ കൊട്ടാരത്തിന്​ സമീപം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ്​ മാത്യു വാക്കത്തൺ ഫ്ലാഗ്​ ഓഫ്​ ​ചെയ്തു. ലക്ഷണമൊന്നുമില്ലാതെ അന്ധതയിലേക്ക്​ നയിക്കുന്ന വില്ലനാണ്​ ഗ്ലോക്കോമയെന്നും കൃത്യമായ പരിശോധനയും പരിചരണവും നൽകി കണ്ണുകളെ സംരക്ഷിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ടി.ഒ.സി സെക്രട്ടറി ഡോ. ടി. തോമസ്​ ജോർജ്​, ട്രഷറർ ഡോ. അഷദ്​ ശിവരാമൻ, കെ.എസ്​.ഒ.എസ്​ ജനറൽ സെക്രട്ടറി ഡോ. സി. ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു. കവാടിയാർ കൊട്ടാര പരിസരത്ത്​ നിന്നും ആരംഭിച്ച വാക്കത്തൺ മാനവീയം വീഥിയിൽ സമാപിച്ചു. വിവിധ ആശുപത്രി പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പ​ങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം- വീണ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. 2021ലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂര്‍ത്തിയാക്കുകയാണ്. ഈ വ്യാപനത്തില്‍ ആകെ 6 പേര്‍ പോസിറ്റീവായി. അതില്‍ രണ്ട് പേരാണ്

ഗ​ര്‍ഭാ​ശ​യ മു​ഴ​ക​ള്‍ നി​സ്സാ​ര​മാ​ക്ക​രു​ത്

ഗ​ര്‍ഭാ​ശ​യ മു​ഴ​ക​ള്‍ നി​സ്സാ​ര​മാ​ക്ക​രു​ത്

ഗ​ര്‍ഭ​പാ​ത്ര​ത്തി​ന്‍റെ പേ​ശി​ക​ളി​ല്‍ രൂ​പം​കൊ​ള്ളു​ന്ന മു​ഴ​ക​ളാ​ണ് ഫൈ​ബ്രോ​യ്ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ഗ​ര്‍ഭാ​ശ​യ മു​ഴ​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സ്ത്രീ​ക​ളി​ല്‍ ആ​ശ​ങ്ക​ക്ക് വ​ഴി​വെ​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഫൈ​ബ്രോ​യ്ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​പ​ക​ട​കാ​രി​ക​ള​ല്ല, എ​ന്നാ​ൽ ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ സ്ത്രീ​ക​ളി​ൽ ഇ​ത് കാ​ൻ​സ​റാ​യി രൂ​പ​പ്പെ​ടാ​റു​ണ്ട്. സാ​ധാ​ര​ണ 15നും 55​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ലാ​ണ്