തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3.30ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എ.ല്‍എ അധ്യക്ഷത വഹിക്കും.

ആറ് നിലകളുള്ള കെട്ടിടത്തില്‍ 404 വിദ്യാർഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചണ്‍, മെസ് ഹാള്‍, സ്റ്റോര്‍ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചു. 12 ടോയിലറ്റ് ബ്ലോക്കുകളാണ് കെട്ടിടത്തിലുള്ളത്. എല്ലാ നിലകളിലും റീഡിങ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാർഥികളുടെ ദീര്‍ഘകാല ആവശ്യമാണ് ലേഡീസ് ഹോസ്റ്റലിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാർഥികള്‍ക്ക് മതിയായ താമസ സൗകര്യവും സജ്ജമാക്കി വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. അടുത്തിടെ മെഡിക്കല്‍ കോളജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.

 

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍, മെഡിക്കല്‍ ജനറ്റിക്‌സ്, ജറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളജിലെത്തിയും അല്ലാതെയും ചര്‍ച്ചകള്‍ നടത്തി ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി ദേശീയ റാങ്കിങ് പട്ടികയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെട്ടു. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്. റോഡുകളും പാലവും ഉള്‍പ്പെടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. മെഡിക്കല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂനിറ്റ്, ബേണ്‍സ് ഐ.സി.യു എന്നിവയും സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോർട്ടിസോൾ, ഉറക്കത്തിന്റെ സോൾ

കോർട്ടിസോൾ, ഉറക്കത്തിന്റെ സോൾ

ഉ​ണ​ർ​വും ഉ​ന്മേ​ഷ​വും ഉ​റ​ക്കം​വ​ര​ലു​മെ​ല്ലാം നി​ശ്ച​യി​ക്കു​ന്ന ന​മ്മു​ടെ ജൈ​വ ഘ​ടി​കാ​ര​ത്തെ​പ്പോ​ലെ (സ​ർ​ക്കാ​ഡി​യ​ൻ റി​ഥം) 24 മ​ണി​ക്കൂ​ർ ചാ​ക്രി​ക സ്വ​ഭാ​വ​മു​ള്ള​താ​ണ്, അ​ഡ്രി​നാ​ലി​ൻ ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന കോ​ർ​ട്ടി​സോ​ൾ ഹോ​ർ​മോ​ണും. ജീ​വി​ത​ശെ​ലി പ്ര​ശ്ന​ങ്ങ​ളും സ്ട്രെ​സ്സും ഉ​റ​ക്ക​പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം കാ​ര​ണം ജൈ​വ ഘ​ടി​കാ​രം താ​ളം തെ​റ്റു​മ്പോ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​ല​ത​രം

പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ‘ഡോക്ട’റുടെ സർജറി; 15കാരൻ മരിച്ചു

പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കുട്ടിയുമായി

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ

 തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ്​​ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍റെ (കെ.​ജി.​എം.​സി.​ടി.​എ) നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡി.​എം.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ലും ധ​ർ​ണ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. തു​ട​ർ​ന്നും അ​നു​കൂ​ല