ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും വിവിധ സൂചികകളിലും മുൻനിര സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും, പിഴുതെറിയപ്പെട്ട പകർച്ചവ്യാധികൾ തിരിച്ചുവന്ന്
