കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
September 21, 2023ജിദ്ദ: അൽഖുംറ ഏരിയ കെ.എം.സി.സി കമ്മിറ്റിയും ശിഫ ജിദ്ദ പോളിക്ലിനിക് അൽ ഖുംറ ശാഖയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ശിഫ ജിദ്ദ പോളിക്ലിനിക് മാനേജർ സഹീറുദ്ദീൻ, സ്റ്റാഫ് അബ്ദുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ടീമിന്റെ പ്രവർത്തനത്തിലൂടെ സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന രീതിയിൽ ക്യാമ്പിനെ മാറ്റാൻ സാധിച്ചതായി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ ബാപ്പുട്ടി, പ്രസിഡൻറ് മുസ്തഫ മുത്തു, ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഇല്ലികുത്ത്, ട്രഷറർ ഹഖ് കോലീരി, മറ്റു ഭാരവാഹികളായ നൗഫൽ വെള്ളൂർ, നജീർ, ശംസുദ്ദീൻ അരിമ്പ്ര, ശിഹാബ് മുതലക്, സൈനുദ്ദീൻ, ആലി ഹാജി, ഷാഫി ടൊയോട്ട എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.