പോഷകഗുണങ്ങളുടെ കലവറ,​ ഉള്ളിത്തണ്ടിന്റെ ആരോഗ്യഗുണങ്ങൾ

പോഷകഗുണങ്ങളുടെ കലവറ,​ ഉള്ളിത്തണ്ടിന്റെ ആരോഗ്യഗുണങ്ങൾ

December 26, 2022 0 By KeralaHealthNews

പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണം നൽകും. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ് . രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ് . നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്താനും കഴിവുണ്ട്. ഓർക്കുക, ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണം നല്കും.ഉള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുത്താൽ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താം.