തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാന്‍ വേണ്ടിയാണ് മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാല്‍ ആഘോഷ സമയമായതിനാലും പുതിയ വകഭേദങ്ങള്‍ വരികയാണെങ്കിലും കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്.

മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മല്‍, വായൂ സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഇന്‍ഫ്‌ളുവന്‍സയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതല്‍ തീവ്രമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയുമാണ്. കോവിഡ് മരണങ്ങളിലും ഇത് കാണാവുന്നതാണ്. വൈറസുകള്‍ കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്തുന്നത്.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

1. എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം

2. പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.

3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.

4. കോവിഡ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ ശ്വാസകോശ അണുബാധകള്‍ കൂടുതലായി പകരാന്‍ സാധ്യതയുള്ളത് ക്ലോസ്ഡ് സ്‌പേസ്, ക്രൗഡഡ് പ്ലൈസസ്, ക്ലോസ് കോണ്ടാക്ട് എന്നീ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളില്‍ (ഉദാ: അടച്ചിട്ട മുറികള്‍, മാര്‍ക്കറ്റുകള്‍-കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍, മുഖാമുഖം വരിക) നിര്‍ബന്ധമായും ഔഷധേതര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

5. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.

6. എല്ലാ പ്രായമായവരും രോഗാവസ്ഥയുള്ളവരും കോവിഡ് മുന്‍കരുതല്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. കാരണം വാക്‌സിനേഷന്‍ കോവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കും.

7. ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.

8. അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകള്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.

9. കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.

10. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ കൂ​ടു​ന്നു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, ഷി​ഗ​ല്ല, നോ​റോ, റോ​ട്ടോ തു​ട​ങ്ങി അ​നേ​കം രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ബ്രെ​യി​ൻ റോ​ട്ട്, ഡൂം​സ്ക്രോ​ളി​ങ്, ഡി​ജി​റ്റ​ൽ ഡി​മെ​ൻ​ഷ്യ, ഇ​ന്റ​ർ​നെ​റ്റ് ഇ​ൻ​ഡ്യൂ​സ്ഡ് എ.​ഡി.​എ​ച്ച്.​ഡി, ഫാ​ന്റം വൈ​ബ്രേ​ഷ​ൻ സി​ൻ​ഡ്രോം… ടെ​ക്നോ​ള​ജി മ​നു​ഷ്യ​ന്റെ ​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൻ​മേ​ൽ സൃ​ഷ്ടി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പേ​രു​ക​ളെ​ല്ലാം. ഇ​ന്ത്യ​ക്കാ​രി​ൽ സാ​​ങ്കേ​തി​കവി​ദ്യ സൃ​ഷ്ടി​ക്കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ അ​തി​ഭ​യാ​ന​ക​മാ​ണെ​ന്നും നൂ​റി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ്

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ഏ​താ​നും ദി​വ​സ​ത്തെ ഉ​പ​യോ​ഗം കൊ​ണ്ട് സാ​യി​പ്പി​നെ​പ്പോ​ലെ വെ​ളു​പ്പി​ക്കു​ന്ന ക്രീം, ​കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും കു​റ​ച്ചു​ത​രു​ന്ന ഓ​യി​ൽ, ആ​ഴ്ച​ക​ൾ​കൊ​ണ്ട് പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും മാ​റ്റു​ന്ന അ​ത്ഭു​ത​മ​രു​ന്ന്… യൂ​ട്യൂ​ബും ഇ​ൻ​സ്റ്റാ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ടി​പൊ​ടി​ക്കു​ന്ന ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഏ​താ​നും ക്ലി​ക്കു​ക​ൾ​കൊ​ണ്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​ത് മ​രു​ന്നു​ക​ള​ല്ല, മ​ര​ണ​മാ​ണ്.