സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം

സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം

January 6, 2023 0 By KeralaHealthNews

ജിദ്ദ: സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം. സൗദി ഭരണാധികാരി സൽമാൻ രാജാവി​ൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശാനുസരണമായിരുന്നു ശസ്​ത്രക്രിയ.​

ഇടുപ്പുകൾ തമ്മിൽ ഒട്ടിയും സുഷുമ്​നാ നാഡിയുടെയും അതി​െൻറ ചർമത്തി​െൻറയും അടിഭാഗം കൂടിച്ചേർന്ന നിലയിലുമുള്ള സൗദി സയാമീസുകളെയാണ്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയത്​​. 28 കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്​റ്റുകൾ, ന​ഴ്​സിങ്, ടെക്​നിക്കൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്ത ശസ്​ത്രക്രിയ ഏഴ്​ ഘട്ടങ്ങളിലായാണ് നടന്നത്​. എട്ട്​​ മണിക്കൂർ സമയമെടുത്തു.

സയാമീസുകളെ വേർ​പ്പെടുത്തുന്ന 53-ാമത്തെ ശസ്​ത്രക്രിയയാണ്​ ഇപ്പോൾ നടന്നതെന്ന്​ കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപർവൈസറും ശസ്​ത്രക്രിയ സംഘം തലവനുമായ ഡോ. അബ്​ദുല്ല അൽറബീഅ്​​ പറഞ്ഞു. കഴിഞ്ഞ 32 വർഷത്തിനിടയിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 127 സയാമീസ് ഇരട്ടകളെ പരിപാലിക്കാൻ സൗദി സയാമീസ്​ വേർപ്പെടുത്തൽ പദ്ധതിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

മാനുഷിക പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് മെഡിക്കൽ പ്രവർത്തനങ്ങളിൽ സൗദി അറേബ്യയുടെ മുൻ‌നിര പങ്ക് എടുത്തുകാട്ടുന്നതാണ്​ ഇത്​. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ നേതൃത്വത്തിലുള്ള വിഷനെ ഇത് ഉൾക്കൊള്ളുന്നുവെന്നും ഡോ. റബീഅ്​ ചൂണ്ടിക്കാട്ടി.