*’വിവ‘ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം

അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. 15നും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാർഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിർദേശം നൽകി. അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ വിവിധ തലങ്ങളിൽ യോഗം നടത്തിയാണ് വിളർച്ച പ്രതിരോധത്തിന്, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് – വിവ കേരളം കാമ്പയിന് ആരോഗ്യ വകുപ്പ് അന്തിമ രൂപം നൽകിയത്. 15 മുതൽ 59 വയസുവരെയുള്ള വനിതകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വിവിധ ജില്ലകളിലായി ജില്ലാതല പരിശീലനം നടത്തിവരുന്നു. അനീമിയ രോഗ നിർണയത്തിനുള്ള 12 ലക്ഷം കിറ്റുകൾ ലഭ്യമാണ്. ഇതിന് പുറമേ കൂടുതൽ കിറ്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

 

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള അനിമീയ കാമ്പയിനും നടത്തും. ഹെൽത്ത് ഫീൽഡ് വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ട്രൈബൽ പ്രമോട്ടർമാർ എന്നിവർ ഏകോപിപ്പിച്ച് കാമ്പയിനിൽ പങ്കെടുക്കണം. ആരോഗ്യ സംരക്ഷണത്തിൽ ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

ഇതിനുപുറമേ അവബോധത്തിനായുള്ള മാസ് കാമ്പയിൻ ആരോഗ്യ വകുപ്പ് ആരംഭിക്കുന്നതാണ്. വനിത ശിശുവികസന വകുപ്പ്, ആയുഷ് വകുപ്പ്, മറ്റ് വിഭാഗങ്ങൾ എന്നിവയുടെ പിന്തുണയുമുണ്ടാകും. ലാബിൽ പരിശോധന നടത്തി അനീമിയ ഉണ്ടോയെന്ന് സ്വയം വിലയിരുത്തുക, അനീമിയ കണ്ടെത്തുന്നവരെ ചികിത്സിയ്ക്കുക, അനീമിയ ഉണ്ടാകാതിരിക്കാനായി ആഹാര ക്രമീകരണത്തിലുള്ള മാറ്റം, സമ്പുഷ്ട ആഹാരം കഴിക്കുക തുടങ്ങിയവയാണ് അവബോധത്തിൽ പ്രധാനം. മാധ്യമങ്ങൾ, സാമൂഹിക മാധ്യങ്ങൾ തുടങ്ങിയവയിലൂടെ വലിയൊരു കാമ്പയിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

വനിത ശിശുവികസന വകുപ്പ് സെക്രട്ടറി, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആയുഷ് വകുപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ,

​പനി​ക്കെ​തി​രെ പ്ര​തി​രോ​ധി​ക്കാം; വാ​ക്സി​നേ​ഷ​ന് തു​ട​ക്കവുമായി ഖത്തർ

​പനി​ക്കെ​തി​രെ പ്ര​തി​രോ​ധി​ക്കാം; വാ​ക്സി​നേ​ഷ​ന് തു​ട​ക്കവുമായി ഖത്തർ

ദോ​ഹ: ക​ടു​ത്ത ചൂ​ടു​വി​ട്ട് കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങു​ക​യാ​ണ്. ത​ണു​പ്പെ​ത്തും മു​മ്പേ അ​ന്ത​രീ​ക്ഷം അ​ടി​മു​ടി മാ​റു​മ്പോ​ൾ അ​തി​ന്റെ സൂ​ച​ന ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലു​മു​ണ്ടാ​കും. പ​നി, ചു​മ, ജ​ല​ദോ​ഷം ഉ​ൾ​പ്പെ​ടെ അ​സു​ഖ​ങ്ങ​ൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി), പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ

ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി

ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി

ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതും കുറഞ്ഞ പോഷകാഹാരം നൽകുന്നതുമായ ജങ്ക് ഫുഡ് ഉ​പഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ