സ്റ്റാർകെയറിൽ പ്രോക്ടോളജി ക്യാമ്പ് ജൂൺ 15മുതൽ
June 17, 2023കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ ലേസർ പ്രോക്ളോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 മുതൽ 30 വരെ പ്രോക്ടോളജി ക്യാമ്പ് നടക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനൈഡൽ സൈനസ് എന്നീ മലാശയരോഗങ്ങളുടെ പരിശോധന സൗജന്യമായിരിക്കും. സ്ത്രീകൾക്കായി വനിതാ ലേസർ സർജന്റെ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലേസർ സർജൻമാരായ ഡോ. ആന്റണി ചാക്കോ, ഡോ. ഹഫ്സ സലിം ദാബർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ക്യാമ്പ് വഴിയെത്തുന്ന രോഗികൾക്ക് 25മുതൽ 30ശതമാനം വരെ നിരക്കിളവിൽ ലേസർ സർജറി സൗകര്യം ലഭിക്കും. രജിസ്ട്രേഷന്: 0495-2489000, 8606945517.