കൊച്ചി: പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഭക്ഷ്യസപ്ലിമെന്റുകളായ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിപണി ഇന്ത്യയിൽ മികച്ച വളർച്ചയാണ് കൈവരിച്ചതെന്ന് ശിൽപശാല. കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഈ മേഖലയിലെ വളർച്ച. 2025 അവസാനത്തോടു കൂടി ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി നാല് ബില്യൺ ഡോളറിൽ നിന്നും 18 ബില്യൺ ഡോളറായി വികസിക്കുമെന്നാണ് കരുതുന്നത്. ആരോഗ്യരംഗത്തെ വർധിച്ചുവരുന്ന അവബോധവും രോഗപ്രതിരോധരീതികൾക്കുണ്ടായ പ്രാധാന്യവുമാണ് ഇതിന് കാരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാല ചൂണ്ടിക്കാട്ടി.

നൂതനമായ ഔഷധോൽപാദനത്തിന് കടൽജീവജാലങ്ങളിൽ നിന്നുൾപ്പെടെയുള്ള പ്രകൃതിദത്ത ചേരുവകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. മരുന്നുൽപാദനരംഗത്ത്് ഏറെ സാധ്യതകളുള്ള പ്രകൃതിദത്ത ബയോപോളിമറുകളുടെ ഉപയോഗം ഈ മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.

ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണ രംഗത്തും മരുന്നുനിർമാണത്തിനും ആവശ്യമായ ചേരുവകൾകൊണ്ട് സമ്പന്നമാണ് കടൽപായൽ പോലുള്ള സമുദ്രവിഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം, അമിതവണ്ണം, സന്ധിവേദന, ഹൈപ്പർടെൻഷൻ, തൈറോയിഡ് തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനായ സിഎംഎഫ്ആർഐ കടൽപായലിൽ നിന്നും വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണുള്ളതെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.

മറൈൻ ബയോടെക്‌നോളജി, ഫിഷ്‌ന്യൂട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കൃപേഷ ശർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തി പ്രസംഗിച്ചു.

വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

മ​ല​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ബാ​ല​മി​ത്ര കു​ഷ്ഠ​രോ​ഗ സ്‌​ക്രീ​നി​ങ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ