സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു വാർഡിൽ ചുരുങ്ങിയത് 20 പേർക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടർച്ചയായി പരമാവധി വാർഡുകളിൽ ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വർധിക്കുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, സ്ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നൽകുന്നതിനും അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടു കൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബ്ബുകൾ വളരെയേറെ സഹായിക്കും. വിവിധ എൻ.ജി.ഒ.കൾ, യോഗ അസോസിയേഷനുകൾ, സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണം ഉറപ്പാക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. യോഗ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് ആയുഷ് വകുപ്പ് വലിയ പ്രാധാന്യം നൽകി വരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലുള്ള 593 സ്ഥാപനങ്ങളിൽ യോഗ പരിശീലകരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ayushyogaclub@gmail.com എന്ന മെയിലിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗ്ലോക്കോമ: കാഴ്ചയുടെ നിശബ്​ദ കൊലയാളിയെന്ന് ആരിഫ്​ മുഹമ്മദ്​ ഖാൻ

തിരുവനന്തപുരം: കാഴ്ചയുടെ നിശബ്​ദ കൊലയാളിയാണ്​ ഗ്ലോക്കോമയെന്ന് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. നാൽപത്​ വയസ്​ കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന്​ ഉറപ്പ്​ വരുത്തണമെന്നും​ അദ്ദേഹം പറഞ്ഞു. ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച്​ ട്രിവാൻഡ്രം ഒഫ്താൽമിക്​ ക്ലബ്ബും (ടി.ഒ.സി), കേരള

എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ 69.35 കോടി രൂപയുടെ വാര്‍ഷിക പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം

പ്രതിരോധിക്കാം വാതരോഗങ്ങളെ..

എല്ലാ വർഷവും ഒക്ടോബർ 12 ലോക സന്ധിവാത ദിനമായി ആചരിക്കുകയാണെല്ലോ. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്,