തലവേദന സംബന്ധമായ അസുഖങ്ങൾ ആത്മഹത്യാശ്രമങ്ങൾക്ക് കാരണമാകുമോ? ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് , തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

‘തലവേദന കണ്ടെത്തിയവരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള സാധ്യത’ എന്ന തലക്കെട്ടിൽ 25 വർഷത്തെ നീണ്ട പഠനം മെഡിക്കൽ ജേർണലായ ജാമ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ചു.

മൈഗ്രെയ്ൻ, ടെൻഷൻ-ടൈപ്പ് തലവേദന, പോസ്റ്റ് ട്രോമാറ്റിക് തലവേദന, ട്രൈജമിനൽ ഓട്ടോണമിക് സെഫലാൽജിയ എന്നിവയുള്ളവരിൽ ആത്മഹത്യാ സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. ലോകജനസംഖ്യയിൽ ഏകദേശം 66.6% പേരും തലവേദന ബാധിതരാണ്. ഇത് മാനസിക രോഗങ്ങൾക്കും കാരണമാകുന്നു.

പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ:

തലവേദനയുള്ള 1,19,486 വ്യക്തികളിലും, 5,97,430 സാധാരണ വ്യക്തികളിലുമാണ് പഠനം നടത്തിയത് . ഇതിൽ മൈഗ്രെയ്ൻ, ടെൻഷൻ-ടൈപ്പ് തലവേദന, പോസ്റ്റ് ട്രോമാറ്റിക് തലവേദന, ട്രൈജമിനൽ ഓട്ടോണമിക് സെഫലാൽജിയ എന്നിവ ഉൾപ്പെടുന്നു.

തലവേദനയുള്ളവരിൽ ആത്മഹത്യാശ്രമം 0.78 ശതമാനമാണെന്നും മറ്റുള്ളവരിൽ 0.33 ശതമാനമാണെന്നും പഠനം കണ്ടെത്തി. ഇവ തമ്മിലുള്ള വ്യത്യാസം 0.45 ശതമാനമാണ്.15 വർഷത്തെ കാലയളവിൽ, ആത്മഹത്യകളിൽ 0.21 ശതമാനം തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിലാണെങ്കിൽ മറ്റുള്ളവരിൽ 0.15 ശതമാനമാണെന്നും കണ്ടെത്തി. മൈഗ്രെയ്ൻ ബാധിച്ചവരിൽ ആത്മഹത്യാശ്രമം 1.71 എന്ന അനുപാതവും പൂർണ്ണ ആത്മഹത്യ 1.09 എന്ന അനുപാതവും കണ്ടെത്തി.

അർബുദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, തലയ്ക്ക് പരിക്കേറ്റത്, മൂഡ് സ്വിങ്സ്, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ മാനസികരോഗങ്ങൾക്കുള്ള സാധ്യതയും തലവേദനയുള്ള ആളുകളിൽ കൂടുതലായി കാണപ്പെട്ടു. പ്രായ ലിംഗ ഭേദമന്യേ തലവേദനയുള്ളവരിൽ ആത്മഹത്യാ ശ്രമങ്ങളും ആത്മഹത്യകളും ഉണ്ടാവുന്നതായി പഠനം വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline�number:�1056)

Leave a Reply

Your email address will not be published. Required fields are marked *

Explore More

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ...?

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ

നി​പ ഭീ​തി; ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

നി​പ ഭീ​തി;  ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധ ഏ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ര​ള അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ന​ത്ത പ​രി​ശോ​ധ​ന. താ​പ​നി​ല പ​രി​ശോ​ധ​ന​ക്ക്ശേ​ഷ​മാ​ണ് ടൂ​റി​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ

ആരോഗ്യരക്ഷക്ക്​ ആയുർവേദം; വിവിധ പദ്ധതികളുമായി കോ​ട്ട​യം ജില്ല പഞ്ചായത്ത്

ആരോഗ്യരക്ഷക്ക്​ ആയുർവേദം; വിവിധ പദ്ധതികളുമായി കോ​ട്ട​യം ജില്ല പഞ്ചായത്ത്

കോ​ട്ട​യം: ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ലാ​നു​സൃ​ത ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ന​ട​പ്പ്​ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ചു സ​വി​ശേ​ഷ പ​ദ്ധ​തി​ക​ൾ കൂ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ജീ​വി​ത​ശൈ​ലീ രോ​ഗ