ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിട്ടു.

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകാനും ശിപാർശ ചെയ്യുന്നു.

സംശയങ്ങൾക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സഹായ കേന്ദ്രം 934233053, ടോൾ ഫ്രീ നമ്പർ ഡി.ടി.എച്ച് 104 എന്നിവയിൽ ബന്ധപ്പെടാമെന്ന് കലക്ടർ വാർത്താ കുറിപ്പിൽ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ചു​മ, പ​നി, മൂ​ക്ക​ട​പ്പ്, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​യാ​ണ് പൊ​തു ല​ക്ഷ​ണ​ങ്ങ​ൾ. ജ​ല​ദോ​ഷ​ത്തി​ന് സ​മാ​ന​മാ​യാ​ണ് വൈ​റ​സ് പ​ക​രു​ന്ന​ത്. വൈ​റ​സ് ബാ​ധ​യു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച കൈ​ക​ൾ കൊ​ണ്ട് മൂ​ക്കി​ലും മു​ഖ​ത്തും സ്പ​ർ​ശി​ച്ചാ​ലും രോ​ഗം പ​ക​ർ​ന്നേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യോ രോ​ഗം ബാ​ധി​ച്ച​വ​ര്‍ ചു​മ​ക്കു​ക​യോ തു​മ്മു​ക​യോ വ​ഴി രോ​ഗം പ​ട​രാം.

ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​ദി​വ​സം കൊ​ണ്ട് വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വും. ആ​ർ.​ടി -പി.​സി.​ആ​ർ പ​രി​ശോ​ധ​ന വ​ഴി എ​ച്ച്.​എം.​പി.​വി​യെ തി​രി​ച്ച​റി​യാം.

എ​ച്ച്.​എം.​പി.​വി വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നേ​രി​ട്ടു​ള്ള ചി​കി​ത്സ നി​ല​വി​ൽ ഇ​ല്ല. വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​നും ഇ​ല്ല. ആ​ന്റി വൈ​റ​ൽ മ​രു​ന്നാ​യ റി​ബ​വൈ​റി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ചി​ല പ​ഠ​ന​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്. ചി​ല മ​രു​ന്ന് ക​മ്പ​നി​ക​ൾ വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. ‘മോ​ഡേ​ണ’ എ​ന്ന ക​മ്പ​നി വി​ക​സി​പ്പി​ച്ച ആ​ർ.​എ​ൻ.​എ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണ്. നി​ല​വി​ൽ വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്ന് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണത്തിന് 28 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്

സൂചി വിഴുങ്ങി 14കാരി; കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ – വിഡിയോ കാണാം

തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻന്‍റീമീറ്റർ നീളമുള്ള സൂചി മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. വസ്ത്രം ധരിക്കുന്നതിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നു. നൂതനമായ ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡോക്ടർമാർ

ഹൃ​ദ​യ​ത്തെ സൂ​ക്ഷി​ക്കാം, ന​ല്ല ആ​രോ​ഗ്യ​ത്തി​നാ​യി

ഹൃ​ദ​യ​ത്തെ സൂ​ക്ഷി​ക്കാം, ന​ല്ല ആ​രോ​ഗ്യ​ത്തി​നാ​യി

സെ​പ്റ്റം​ബ​ർ 29നാ​ണ് ലോ​ക ഹൃ​ദ​യ​ദി​നം. ഓ​രോ വ​ർ​ഷ​വും 17 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഹൃ​ദ്രോ​ഗം ഉ​ണ്ടാ​കു​ന്നു​വെ​ന്നാ​ണ്‌ ക​ണ​ക്കു​ക​ൾ. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ക്കു​റി​ച്ചും (സി.​വി.​ഡി) അ​തി​ന്‍റെ മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ രീ​തി​ക​ളെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​നാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. Advanced Heart Clinic എ​ന്ന സ​ങ്ക​ൽ​പം ആ​സ്റ്റ​ർ