ബം​ഗ​ളൂ​രു​വി​ൽ എ​ച്ച്.​എം.​പി.​വി കേ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ

അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ആ​ദ്യ എ​ച്ച്.​എം.​പി.​വി (ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ്) കേ​സ് ബം​ഗ​ളൂ​രു​വി​ൽ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ കേ​സും ബം​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ൽ.

എ​ന്നാ​ൽ, പ​രി​ഭ്രാ​ന്തി​യു​ടെ കാ​ര്യ​മി​ല്ലെ​ന്നും എ​ച്ച്.​എം.​പി.​വി കോ​വി​ഡ് -19 പോ​ലെ പ​ക​രി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന​ങ്ങ​ളോ​ട് ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ക​രു​ത​ലോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ബം​ഗ​ളൂ​രു ഹെ​ബ്ബാ​ളി​ലെ ബാ​പ്റ്റി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നും ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം, ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും വാ​യും മൂ​ക്കും മൂ​ടു​ക, സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇ​ട​ക്കി​ടെ കൈ ​ക​ഴു​കു​ക, രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

�ടി​ഷ്യൂ പേ​പ്പ​റു​ക​ളോ തൂ​വാ​ല​ക​ളോ വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും തൂ​വാ​ല​ക​ളും ലി​ന​നും പ​ങ്കി​ട​രു​തെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. എ​ച്ച്.​എം.​പി.​വി ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു​ത​രം വൈ​റ​സാ​ണ്. സാ​ധാ​ര​ണ പ​നി​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​വൈ​റ​സ് ബാ​ധ​യി​ൽ ചു​മ, പ​നി, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ ഇ​ത് ബ്രോ​ങ്കൈ​റ്റി​സ് അ​ല്ലെ​ങ്കി​ൽ ന്യു​മോ​ണി​യ​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തു​വ​രു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് രോ​ഗി​യി​ൽ​നി​ന്ന് എ​ച്ച്.​എം.​പി.​വി മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ക. വ്യ​ക്തി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും വൈ​റ​സ് ബാ​ധി​ച്ച പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച​തി​നെ​തു​ട​ർ​ന്ന് വാ​യി​ലോ മൂ​ക്കി​ലോ ക​ണ്ണി​ലോ സ്പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ​യും ഈ ​വൈ​റ​സ് പ​ട​രും. ബം​ഗ​ളൂ​രു​വി​ലെ ത​ണു​ത്ത കാ​ലാ​വ​സ്ഥ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് കാ​ല​ത്തെ​ന്ന​പോ​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ വീ​ട്ടി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. മു​റി​യി​ൽ മ​തി​യാ​യ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക, ന​ന്നാ​യി വെ​ള്ളം കു​ടി​ക്കു​ക, പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്നി​വ​യും പ്ര​ധാ​ന​മാ​ണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെയാണെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. ഇതുകൂടാതെ, 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്‍റിവും

2022ൽ 75 ലക്ഷം ക്ഷയരോഗികൾ

2022ൽ 75 ലക്ഷം ക്ഷയരോഗികൾ

ന്യൂ​ഡ​ൽ​ഹി: 2022ൽ 75 ​ല​ക്ഷം പേ​ർ​ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 1995 മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള​ത​ല​ത്തി​ൽ ക്ഷ​യ രോ​ഗം നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷം ഇ​ത് റെ​ക്കോ​ഡാ​ണ്. 2019ൽ 71 ​ല​ക്ഷം, 2020ൽ 58 ​ല​ക്ഷം, 2021ൽ 64 ​ല​ക്ഷം