ന്യൂ​ഡ​ൽ​ഹി: പ​നി ചി​കി​ത്സ​ക്കും വേ​ദ​ന​സം​ഹാ​രി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഉ​ൽ​പാ​ദ​ന​ത്തി​ന് ത​ദ്ദേ​ശീ​യ സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. നി​ല​വി​ൽ പാ​ര​സെ​റ്റ​മോ​ളി​നു​ള്ള പ്ര​ധാ​ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ന്റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച് (സി.​എ​സ്.​ഐ.​ആ​ർ) വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ഈ ​ആ​ശ്രി​ത​ത്വം ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സി​ങ് പ​റ​ഞ്ഞു. ഡോ. ​അം​ബേ​ദ്ക​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെൻറ​റി​ൽ ശാ​സ്ത്ര, വ്യ​വ​സാ​യി​ക ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രാ​ജ്യ​ത്തി​​ന്റെ ശാ​സ്ത്ര സാ​​​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ എ​ടു​ത്തു​പ​റ​യാ​വു​ന്ന നേ​ട്ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നാ​ഫി​ത്രോ​മൈ​സി​ൻ എ​ന്ന ആ​ന്റി​ബ​യോ​ട്ടി​ക് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തും ഹീ​മോ​ഫീ​ലി​യ ചി​കി​ത്സ​യി​ൽ ജീ​ൻ തെ​റ​പ്പി​യു​ടെ ആ​ദ്യ​പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​തും അ​ഭി​മാ​നി​ക്ക​ത്ത​ക്ക​താ​ണ്.

സി.​ഐ.​എ​സ്.​ഐ.​ആ​ർ വി​ക​സി​പ്പി​ച്ച സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ർ​ണാ​ട​ക ആ​സ്ഥാ​ന​മാ​യു​ള്ള സ​ത്യ​ദീ​പ്ത ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ലി​മി​റ്റ​ഡാ​ണ് വ്യ​വ​സാ​യി​ക​മാ​യി പാ​ര​​സെ​റ്റാ​മോ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ക. മ​രു​ന്നി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​തു​പ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്‌സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം

തി​രു​വ​ന​ന്ത​പു​രം: എം​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ചി​കി​ത്സ തേ​ടു​ന്ന ഡോ​ക്ട​റി​നെ യാ​ത്രാ​വി​വ​രം അ​റി​യി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ

നിപ പ്രതിരോധം ഊർജിതമാക്കും

നിപ പ്രതിരോധം ഊർജിതമാക്കും

ക​ൽ​പ​റ്റ: സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ വ​വ്വാ​ലു​ക​ളി​ല്‍ നി​പ വൈ​റ​സി​ന്റെ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സം നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ.​സി.​എം.​ആ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി വി​നി​യോ​ഗി​ച്ചു. മ​റ്റ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഭി​ന്ന​മാ​യി ആ​ളു​ക​ളു​ടെ