വാഷിങ്ടൺ: ഏഴുതരം അർബുദ സാധ്യത വർധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടർന്ന്, സിഗരറ്റിലെ ലേബലുകൾക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാധ്യതയുള്ള മുന്നറിയിപ്പ് ​നൽകണമെന്ന് യു.എസിലെ വിദഗ്ധ ഡോക്ടർമാർ. യു.എസിൽ പ്രതിവർഷം 100,000 കാൻസർ കേസുകളിലേക്കും 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകടശീലത്തെ കുറിച്ച് ഭൂരിപക്ഷം അമേരിക്കൻ പൗരൻമാരും അജ്ഞരാണെന്നും യു.എസ് സർജൻ ജനറൽ വിവേക് ​​മൂർത്തി ചൂണ്ടിക്കാട്ടുന്നു. 1988 മുതൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത നിലവിലുള്ള മുന്നറിയിപ്പ് ലേബലുകൾ മാറ്റുന്നതിന് യു.എസ് കോൺഗ്രസ് മുൻകൈ എടുക്കണം. അതുപോലെ മദ്യപാനത്തിനും അർബുദത്തിനും എതിരെ ആളുകൾക്ക് നന്നായി ബോധവത്കരണം നൽകണമെന്നും ഡോ. മൂർത്തി ആവശ്യപ്പെട്ടു.

പുകവലിക്കും, പൊണ്ണത്തടിക്കും ശേഷം അർബുദം വരുത്തുന്ന മൂന്നാമത്തെ കാരണം മദ്യപാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിയറും വൈനും അടക്കമുള്ള ഏതുതരം ലഹരി പാനീയങ്ങളുടെ ഉപയോഗവും ഏഴുതരം കാൻസറുകൾക്ക് കാരണമാക്കുന്നു. സ്തനാർബുദം (സ്ത്രീകളിൽ), തൊണ്ട, കരൾ, അന്നനാളം, വായ, ശ്വാസനാളം, വൻകുടൽ എന്നിവയിലെ അർബുദ സാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്.

പിറക്കാൻ പോകുന്ന കുഞ്ഞിന് ജനന വൈകല്യങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ മദ്യം കഴിക്കരുതെന്ന മുന്നറിയിപ്പ് ലേബലുകൾ നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണ്. മദ്യം കഴിഞ്ഞ് വണ്ടിയോടിക്കുന്നതും മറ്റ് യന്ത്രങ്ങൾ പ്രവർത്തിക്കുന്നതും നമ്മുടെ കഴിവിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു. ഏതുതരത്തിലുള്ള മദ്യപാനവും കാൻസറുണ്ടാക്കുന്ന എന്ന മുന്നറിയിപ്പ് കൊണ്ടുവന്ന ലോകത്തിലെ ആദ്യ രാജ്യം അയർലൻഡ് ആണ്. 2026 മുതൽ അയർലൻഡിലെ എല്ലാ മദ്യക്കുപ്പികൾക്ക് പുറത്തും ഇത്തരത്തിലുള്ള അപകട മുന്നറിയിപ്പ് നൽകുന്ന ലേബർ പതിക്കണമെന്നത് നിർബന്ധമാണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

വേദന സംഹാരിയായ മെഫ്റ്റാൽ പതിവായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പുമായി സർക്കാർ

വേദന സംഹാരിയായ മെഫ്റ്റാൽ പതിവായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പുമായി സർക്കാർ

​തലവേദനയോ ആർത്തവ വേദനയോ അനുഭവപ്പെട്ടാൽ വേദന സംഹാരിയായ മെഫ്റ്റാലിനെ ആശ്രയിക്കുന്നവരാണോ നിങ്ങൾ​? തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇതു കഴിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും. വേദന സംഹാരിയായ മെഫ്റ്റാലിന്റെ ദോഷഫലങ്ങളെ കുറിച്ച് അടുത്തിടെ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. അതിനാൽ ഇതിന്റെ ഉപയോ​ഗത്തിൽ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം

വേനല്‍ക്കാല രോഗങ്ങള്‍: ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി.,