പാ​ല​ക്കാ​ട്: തെ​രു​വു​നാ​യ്ക്ക​ളി​ല്‍ ക​നൈ​ന്‍ ഡി​സ്റ്റം​ബ​ർ രോ​ഗം പ​ട​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ട​രു​ന്ന​ത്. വി​റ​യ​ലും തെ​ന്നി​ത്തെ​ന്നി​യു​ള്ള ന​ട​ത്ത​വു​മ​ട​ക്ക​മു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗ​ബാ​ധി​ത​രാ​യ തെ​രു​വു​നാ​യ്ക്ക​ള്‍ ച​ത്തൊ​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. രോ​ഗം ബാ​ധി​ച്ച നാ​യ്ക്ക​ളി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്ര​വ​ത്തി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. മ​നു​ഷ്യ​രി​ലേ​ക്ക് ഈ ​വൈ​റ​സ് പ​ക​രി​ല്ല. എ​ന്നാ​ൽ തെ​രു​വു​നാ​യ്ക്ക​ളി​ല്‍നി​ന്ന് വ​ള​ര്‍ത്തു​നാ​യ്ക്ക​ളി​ലേ​ക്കും രോ​ഗം​പ​ക​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ക്ഷീ​ണി​ത​രാ​വു​ന്ന​തി​നാ​ല്‍ പെ​ട്ടെ​ന്ന് മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ക്കും. ദ​ഹ​ന​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളോ ന്യൂ​മോ​ണി​യ​യോ ആ​ണ് പി​ടി​പെ​ടു​ക. പാ​രാ​മീ​ക്സോ വൈ​റ​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന വൈ​റ​സാ​ണ് രോ​ഗ​കാ​രി.

ശ്വാ​ന​വ​ര്‍ഗ​ത്തി​ല്‍പ്പെ​ട്ട ജീ​വി​ക​ളെ​യാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. രോ​ഗാ​ണു ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ മൂ​ന്നു​മു​ത​ല്‍ ആ​റു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​നി വ​രും.�

ല​ക്ഷ​ണ​ങ്ങ​ളും പ്ര​തി​രോ​ധ​വും

പ​നി, വ​യ​റി​ള​ക്കം, വി​ശ​പ്പി​ല്ലാ​യ്മ, ക​ണ്ണി​ല്‍നി​ന്നും മൂ​ക്കി​ല്‍നി​ന്നും സ്ര​വം ഒ​ഴു​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ക​നൈ​ന്‍ ഡി​സ്റ്റം​ബ​റി​ന്റെ പൊ​തു​വാ​യ ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗാ​ണു ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​വും. ചെ​റി​യ പ​നി​യി​ല്‍ തു​ട​ങ്ങി അ​തി​ക​ഠി​ന​മാ​യ പ​നി​യും തു​ട​ര്‍ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യു​മാ​വും. വൈ​റ​സ് ബാ​ധി​ക്കു​ന്ന നാ​യ്ക്ക​ളി​ല്‍ നി​ര്‍ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് എ​ളു​പ്പം മ​ര​ണം സം​ഭ​വി​ക്കാം. ശു​ചി​ത്വം ഉ​റ​പ്പാ​ക്കി​യും കൃ​ത്യ​സ​മ​യ​ത്ത് കു​ത്തി​വെ​പ്പെ​ടു​ത്തും രോ​ഗം പ്ര​തി​രോ​ധി​ക്കാം. ഒ​രു​മാ​സ​ത്തി​നു​ശേ​ഷം ബൂ​സ്റ്റ​ര്‍ ഡോ​സും ന​ല്‍ക​ണം. ശേ​ഷം ഓ​രോ​വ​ര്‍ഷ​വും കു​ത്തി​വെ​പ്പ് ന​ല്‍ക​ണം. സ​ര്‍ക്കാ​ര്‍ മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍നി​ന്ന് ക​നൈ​ന്‍ ഡി​സ്റ്റം​ബ​ര്‍ രോ​ഗ​ത്തി​നു​ള്ള സൗ​ജ​ന്യ കു​ത്തി​വെ​പ്പി​ല്ല. പു​റ​ത്തു​നി​ന്ന് മ​രു​ന്നു​വാ​ങ്ങി ന​ല്‍കി​യാ​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ കു​ത്തി​വെ​പ്പെ​ടു​ത്ത് ന​ല്‍കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്ര​മേ​ഹ​വും നേ​ത്ര​രോ​ഗ​വും; മു​ൻ​ക​രു​ത​ലു​ക​ളും ചി​കി​ത്സാ​രീ​തി​ക​ളും അറിയാം

പ്ര​മേ​ഹം എ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ളൊ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണി​ന്ന്. ഭ​ക്ഷ​ണ​രീ​തി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ്ര​മേ​ഹ​ത്തി​ന്റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ പ്ര​മേ​ഹ​ബാ​ധി​ത​രാ​യി മാ​റു​ന്നു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം ഒ​രു​പാ​ട് അം​ഗ​ങ്ങ​ളി​ൽ (കി​ഡ്നി, ഹൃ​ദ​യം, നാ​ഡി) പ്ര​ത്യേ​കി​ച്ച് നേ​ത്ര​ങ്ങ​ളി​ൽ, ദോ​ഷ​പ്ര​ഭാ​വം ചെ​ലു​ത്തു​ന്ന രോ​ഗ​മാ​ണെ​ന്ന് ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ന്നു

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ന്നു

തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ത്തു​ന്നു തി​രൂ​ർ: തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൊ​ളോ​നോ​സ്കോ​പ്പി വ​ഴി ആ​ദ്യ​ത്തെ പോ​ളി​പെ​ക്ട​മി ന​ട​ത്തി. പോ​ളി​പ്പ് (കോ​ശ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ വ​ള​ർ​ച്ച) ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് പോ​ളി​പെ​ക്ട​മി എ​ന്ന് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന വ​യ​റി​ലെ

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1