ന്യൂഡൽഹി: ചൈനയിലെ പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ സംയുക്തസമിതി യോഗം ചേർന്നിരുന്നു. നിലവിൽ ചൈനയിലുള്ള അവസ്ഥ വിലയിരുത്താനും രോഗത്തിനെതിരെ ഇന്ത്യ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനും യോഗം വിളിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ആശുപത്രികൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് യോഗത്തിൽ പ​ങ്കെടുത്തത്.

ആർ.എസ്.വി, എച്ച്.എം.പി.വി പോലുള്ള വൈറസുകളുടെ വ്യാപനം സാധാരണയായി ഈ സമയത്ത് ഉണ്ടാവുറുണ്ട്. ഈ വൈറസുകൾ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇക്കാലത്ത് വ്യാപിക്കാറുണ്ട്.

സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം ഉണ്ടാവുന്നുണ്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത്. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

Explore More

നവജാത ശിശുക്കളെ ചുംബിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പഠനം

കുഞ്ഞോമനകളെ ഓമനിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല.അവരോടുള്ള സ്നേഹം മാതാപിതാക്കളടക്കം എല്ലാവരും പ്രകടിപ്പിക്കുന്നതും അങ്ങനെയാണ്. എന്നാൽ നമ്മൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായി മാറിയാലോ? മാതാപിതാക്കളും കുഞ്ഞുമായി അടുത്ത് ഇടപഴകുന്നവരോ നൽകുന്ന ഉമ്മകൾ അവർ തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഇത്

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു – സർവെ

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു - സർവെ

ന്യൂഡൽഹി: രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതൽ പുരഷൻമാർ കൗൺസി​ലിങ് തേടുന്നുവെന്നു​മുള്ള നിർണായക വിവരങ്ങളും ‘സ്‌റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് 2024’

ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

പ്രതീകാത്മക ചിത്രം സ്ത്രീകൾ ആർത്തവവിരാമത്തിലെത്തുമ്പോൾ, ഈസ്ട്രജന്റെ അളവ് കുറയുകയും ഹോർമോൺ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഹോർമോൺ മാറ്റം കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കരൾ ഉൾപ്പെടെയുളള പല അവയവങ്ങളെയും ഇത് ബാധിക്കുന്നു. 45