തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​​പ്ര​തി​സ​ന്ധി​ക്കും സ്​​റ്റേ​റ്റ്​ മി​ഷ​ൻ ഓ​ഫി​സി​​ന്‍റെ വാ​ഗ്ദാ​ന​ലം​ഘ​ന​ങ്ങ​ൾ​ക്കും നീ​തി​നി​ഷേ​ധ​ങ്ങ​ൾ​ക്കു​മെ​തി​​രെ സി.​ഐ.​ടി.​യു നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ 2024 ജൂ​​ലൈ ഒ​മ്പ​തി​ന്​ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 18ന്​ ​അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള​ട​ക്കം എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​വെ​ച്ച്​ സ​മ്പൂ​ർ​ണ സൂ​ച​നാ പ​ണി​മു​ട​ക്ക്​ ന​ട​ത്താ​ൻ എ​ൻ.​എ​ച്ച്.​എം എം​പ്ലോ​യീ​സ്​ ഫെ​ഡ​റ​ഷേ​ൻ (സി.​ഐ.​ടി.​യു) ആ​ഹ്വാ​നം ചെ​യ്ത​ത്.

കാ​ഷ്വ​ൽ​റ്റി, ഒ.​പി, പാ​ലി​യേ​റ്റി​വ്​ കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, രാ​ഷ്ട്രീ​യ്​ ബാ​ൽ സ്വാ​സ്ഥ്യ കാ​ര്യ​ക്രം (ആ​ർ.​ബി.​എ​സ്.​കെ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ദി​ശ, ഇ-​സ​ഞ്​​ജീ​വ​നി, ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​ശീ​ല​ന​ങ്ങ​ൾ, റി​പ്പോ​ർ​ട്ടി​ങ്​ അ​ട​ക്കം എ​ല്ലാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കും.

ആ​റാ​യി​ര​ത്തോ​ഓ​ളം എ​ൻ.​എ​ച്ച്.​എം ന​ഴ്​​സു​മാ​ർ സം​സ്ഥാ​ന​ത്തു​ണ്ട്. ഡോ​ക്ട​ർ​മാ​ർ 1400 ലേ​റെ വ​രും. ഫാ​ർ​മ​സി​സ്റ്റു​ക​ൾ, സ്കൂ​ൾ ഹെ​ൽ​ത്ത്​ ന​ഴ്​​സു​മാ​ർ, ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പു​റ​മെ.​

അ​ഞ്ചു​​മാ​സം മു​മ്പ്​​ തീ​രു​മാ​നി​ച്ച കാ​ര്യ​ങ്ങ​ൾ

• ശ​മ്പ​ള പ​രി​ഷ്‌​ക​ര​ത്തിലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യെ ഉ​ൾ​പ്പെ​ടു​ത്തും.

• ഫെ​ഡ​റേ​ഷ​നു​മാ​യി ച​ർ​ച്ച​ചെ​യ്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്കും.

• പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചു​ള്ള ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ഉ​ത്ത​ര​വു​ക​ൾ

മി​ഷ​ൻ ഓ​ഫി​സി​ൽ നി​ന്ന് ഇ​റ​ക്കി​ല്ല.

• പ്ര​സ​വ അ​വ​ധി​യു​ടെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ം തീ​ർ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കും.

• വ​ർ​ഷ​ങ്ങ​ളാ​യ ദി​വ​സ വേ​ത​ന​ക്കാ​രെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോട്ടയം, വെള്ളൂർ പി.എച്ച്. സി യിൽ സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി

ത​ണു​പ്പി​ൽ ഹൃ​ദ​യാ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം

ത​ണു​പ്പി​ൽ ഹൃ​ദ​യാ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ക​ടു​ത്ത ത​ണു​പ്പു സീ​സ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​പ്പ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ നീ​രീ​ക്ഷ​ണം. ഈ ​ഘ​ട്ട​ത്തി​ൽ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ത​ണു​പ്പു​കാ​ല​ത്ത് ആ​രോ​ഗ്യ കാ​ര്യ​ത്തി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണം. പ്ര​ത്യേ​കി​ച്ച് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ

പ്രായമായവരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂടുതൽ; എന്തൊക്കെ കഴിക്കാം, ഒഴിവാക്കാം?

പ്രായമായവരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂടുതൽ; എന്തൊക്കെ കഴിക്കാം, ഒഴിവാക്കാം?

പ്രതീകാത്മക ചിത്രം പാൻക്രിയാറ്റിക് കാൻസർ എന്നത് ആമാശയത്തിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ കോശങ്ങളിൽ ആരംഭിക്കുന്ന അർബുദമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് ദഹനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയെ സഹായിക്കുന്ന എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ കണ്ടെത്താൻ പ്രയാസമായ ഈ